

പ്രായമായവർ ഏറ്റവുമധികം തെരഞ്ഞെടുക്കുന്ന വ്യായാമശീലങ്ങളിൽ ഒന്ന് നടത്തം തന്നെയാണ്. എന്നാൽ മുതിർന്ന ആളുകൾക്ക് നടത്തത്തേക്കാൾ ആരോഗ്യപ്രദം ഗോൾഫ് കളിയാണെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. സാധാരണ നടത്തത്തെക്കാളും പ്രത്യേകമായി രൂപകൽപന ചെയ്ത വടികൾ ഉപയോഗിച്ചുള്ള നോർഡിക് നടത്തത്തേക്കാളും ഗുണകരമാണ് ഗോൾഫ് കളിക്കുന്നതെന്നാണ് പഠനത്തിൽ പറയുന്നത്.
ഫിൻലാൻഡിലെ ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്. 65ന് മുകളിൽ പ്രായമുള്ള ആരോഗ്യവാന്മാരായ 25 ഗോൾഫ് കളിക്കാരിലാണ് ഗവേഷണം നടത്തിയത്. 18-ഹോൾ റൗണ്ട് ഗോൾഫ് കളിയും ആറ് കിലോമീറ്റർ നോർഡിക് നടത്തവും ആറ് കിലോമീറ്റർ സാധാരണ നടത്തവും ഇവരുടെ രക്തസമ്മർദത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവിലും ലിപിഡ് പ്രൊഫൈലിലും ചെലുത്തുന്ന സ്വാധീനം പരിശോധിച്ചു. ഫിറ്റ്നസ് അളക്കുന്ന ഉപകരണങ്ങൾ ധരിച്ചാണ് പഠനത്തിൽ പങ്കെടുത്തവർ വ്യായാമത്തിലേർപ്പെട്ടത്. ഇവരുടെ രക്ത സാംപിളുകൾ ശേഖരിക്കുകയും രക്തസമ്മർദം അളക്കുകയും ചെയ്തിരുന്നു.
ചെയ്ത മീന്ന് വ്യായാമങ്ങളും ഇവരുടെ കാർഡിയോവാസ്കുലാർ പ്രൊഫൈൽ മെച്ചപ്പെടുത്തിയെങ്കിലും ഗോൾഫ് കളിയിൽ കൂടുതൽ ഊർജ്ജവിനിയോഗം നടക്കുന്നത് ലിപിഡ് പ്രൊഫൈലിനെയും ഗ്ലൂക്കോസ് മെറ്റബോളിസത്തെയും ഗുണപരമായി സ്വാധീനിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates