പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജലദോഷപ്പനി വിട്ടുമാറുന്നില്ലേ? ശരീരത്തെ ബുദ്ധിമുട്ടിക്കണ്ട, ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കാം  

ലദോഷ പനിയെ കാര്യക്ഷമമായി നേരിടാൻ സഹായിക്കുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം

നി, കുളിര്, ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ വരുന്ന ജലദോഷപ്പനി കുറച്ചൊന്നുമല്ല നമ്മളെ ബുദ്ധിമുട്ടിക്കുന്നത്. തണുപ്പ് കാലം മാറാൻ തുടങ്ങിയെങ്കിലും ഇപ്പോഴും പലരും ജലദോഷ പനിയിൽ നിന്ന് മുക്തരായിട്ടില്ല.‌ ജലദോഷ പനിയെ കാര്യക്ഷമമായി നേരിടാൻ സഹായിക്കുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം. 

പനി വരുമ്പോൾ ശരീരം പൊതുവേ ദുർബലമായിരിക്കും. ഈ സമയം കൂടുതൽ ജോലികൾ ചെയ്ത് ശരീരത്തെ സമ്മർദ്ദത്തിലാക്കാത്തതാണ് നല്ലത്. ജോലികൾ ചെയ്യുന്നതിന് പകരം നന്നായി വിശ്രമിക്കുകയാണ് ചെയ്യേണ്ടത്. കൂടുതൽ സമയം കിടന്ന് വിശ്രമിക്കാം, കഴിവതും പുറത്തിറങ്ങരുത്. വായിക്കുക, ടി വി കാണുക പോലുള്ള പ്രയത്നം വേണ്ടാത്ത വിനോദങ്ങളിൽ ഏർപ്പെടാം.  

വെള്ളമുൾപ്പെടെ ധാരാളം പാനീയങ്ങൾ കുടിക്കണം. കരിക്കിൻ വെള്ളം, സൂപ്പ്, ഇഞ്ചി നീര്, ചായ തുടങ്ങിയവയെല്ലാം നല്ലതാണ്. ചൂടുവെള്ളത്തിൽ നാരങ്ങാനീര് പിഴിഞ്ഞ് കുടിക്കുന്നതും ​ഗുണം ചെയ്യും. ശരീരത്തിലെ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. 

ഭക്ഷണം കഴിക്കാൻ തോന്നുന്നില്ലെങ്കിലും ശരീരത്തിൽ പ്രവേശിച്ചിരിക്കുന്ന വൈറസിനോട് പോരാടാൻ ആരോ​ഗ്യം വേണമെങ്കിൽ ഭക്ഷണം കഴിക്കുക തന്നെ വേണം. ഓറഞ്ച്, മാതളനാരങ്ങ, സ്ട്രോബെറി, ചീര, മധുരക്കിഴങ്ങൊക്കെ പനിക്കാലത്ത് കഴിക്കാവുന്ന പഴങ്ങളാണ്. ഇവ പനി മൂലമുണ്ടാകുന്ന ക്ഷീണം കുറയ്ക്കാൻ സഹായിക്കും. 

ചൂട് വെള്ളത്തിലെ കുളി, ആവി പിടിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ചെയ്ത് ശരീരത്തെ സഹായിക്കണം. ലക്ഷണങ്ങൾ തീവ്രമാണെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com