മാതളത്തിന്റെ തൊലി വെറുതെ വലിച്ചെറിയണ്ട; ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലത് 

ആരോഗ്യം മെച്ചപ്പെടുത്താനും സൗന്ദര്യം വര്‍ധിപ്പിക്കാനും മാതളത്തിന്റെ തൊലി ഉപയോ​ഗിക്കാവുന്നതാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാതളനാരങ്ങ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ മാതളത്തിന്റെ തെലിക്കും ഒരുപാട് ​ഗുണങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ടോ? ആരോഗ്യം മെച്ചപ്പെടുത്താനും സൗന്ദര്യം വര്‍ധിപ്പിക്കാനും മാതളത്തിന്റെ തൊലി ഉപയോ​ഗിക്കാവുന്നതാണ്. 

മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചോ അരച്ച് വെള്ളത്തില്‍ ചേര്‍ത്തോ കഴിച്ചാൽ ചുമയും തൊണ്ടവേദനയും പോലുള്ള പ്രശ്നങ്ങൾക്ക് വളരെപ്പെട്ടെന്ന് ആശ്വാസം കിട്ടു. ജീവിത ശൈലി രോഗങ്ങള്‍ വരാനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. 

മാതളത്തിന്റെ തൊലി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ദിവസവും മുടിയിൽ തേക്കുന്നത് താരനും മുടി കൊഴിച്ചിലും തടയും. തൊലി ഉണക്കിപ്പൊടിച്ചത് വെള്ളമോ പാലോ ചേര്‍ത്ത് ചാലിച്ച് ഫേസ് പായ്ക്കായി മുഖത്തിടുന്നതും നല്ലതാണ്. മുഖക്കുരു തടയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com