വിഷാദത്തിന് പിന്നില്‍ ഒരു അപ്രതീക്ഷിത കാരണം, ചികിത്സിക്കാന്‍ പുതിയ മാര്‍ഗ്ഗം കണ്ടെത്തി 

വീക്കം ചില രോഗികളുടെ തലച്ചോറില്‍ വിഷാദരോഗത്തിന് കാരണമാകുമെന്നാണ് കണ്ടെത്തല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിഷാദം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. എന്നാലിപ്പോള്‍ വിഷാദത്തെ ചികിത്സിക്കാന്‍ പുതിയൊരു മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. വിഷാദത്തിന് പിന്നിലെ അപ്രതീക്ഷിത ഉറവിടം കണ്ടെത്തിയാണ് ഗവേഷകര്‍ പുതിയ പഠനം പ്രസിദ്ധീകരിച്ചത്. വീക്കം ചില രോഗികളുടെ തലച്ചോറില്‍ വിഷാദരോഗത്തിന് കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

അസുഖമേ പരിക്കുകളോ ഉണ്ടാകുമ്പോള്‍ ശരീരം പ്രകടിപ്പിക്കുന്ന സ്വാഭാവിക പ്രതികരണമാണ് വീക്കം. ഇത് ശരീരത്തിന്റെ പ്രതിരോധ രീതിയാണ്. വീക്കത്തെ ലക്ഷ്യംവയ്ക്കുന്നതും ചികിത്സിക്കുന്നതും വിഷാദത്തെ കൃത്യമായി പരിചരിക്കാന്‍ സഹായിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

ചില രോഗികളില്‍ കോശജ്വലന പ്രക്രിയ വിഷാദത്തിന് ഇന്ധനമായേക്കാം. ഏകദേശം 30 ശതമാനം വിഷാദരോഗികളിലും വീക്കം കൂടുതലായിരിക്കുമെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. ഇത് ആന്റിഡിപ്രസന്റുകളോടുള്ള മോശം പ്രതികരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെയും തലച്ചോറിലെയും ഈ കോശജ്വലന പാതകള്‍ സജീവമാക്കുന്നത് വിഷാദ രോഗലക്ഷണങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു മാര്‍ഗ്ഗമാണെന്ന് ഗവേഷകര്‍ പറഞ്ഞു. 

വിഷാദവും അതിന്റെ ലക്ഷണങ്ങളും വ്യത്യസ്ത ആളുകള്‍ക്ക് ഒരുപോലെയാകണമെന്നില്ല. അമിതവണ്ണം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, സന്ധിവാതം എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രശ്‌നങ്ങള്‍ക്കും ഇതൊരു അപകട ഘടകമാണ്. അതുകൊണ്ട് വിഷാദത്തെ ചിക്തിത്സിക്കാന്‍ നിര്‍ദേശിക്കുന്ന ആന്റീഡിപ്രസന്റുകള്‍ 30 ശതമാനം രോഗികള്‍ക്ക് മാത്രമേ ഫലം ചെയ്യൂ എന്നാണ് ഗവേഷണത്തില്‍ പറഞ്ഞിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com