പ്രോട്ടീന്‍ വേണോ? കോഴിയും താറാവുമൊക്കെ കഴിക്കണം; ആരോഗ്യഗുണങ്ങളേറെ 

ശരീരത്തിൽ എത്രമാത്രം പ്രോട്ടീൻ ആവശ്യമാണെന്ന് അറിഞ്ഞുവേണം ഭക്ഷണം ക്രമപ്പെടുത്താൻ. എന്തെല്ലാം വിഭവങ്ങളിലൂടെ പ്രോട്ടീൻ ഉപഭോഗം ഉറപ്പാക്കാമെന്നും അറിഞ്ഞിരിക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രോഗ്യകരമായ ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകമാണ് പ്രോട്ടീന്‍. എന്നാല്‍ മിക്ക ഇന്ത്യക്കാരിലും പ്രോട്ടീനിന്റെ അളവ് കുറവാണെന്നാണ് സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷവും പ്രോട്ടീന്‍ ഉപഭോഗം കുറയുന്നതായാണ് നാഷണല്‍ സാംപിള്‍ സര്‍വേയില്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ പ്രോട്ടീന്‍ കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇതിനായി ഭക്ഷണക്രമത്തില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും അറിഞ്ഞിരിക്കണം.

പാലുത്പന്നങ്ങളില്‍ നിന്നും പയര്‍, മുട്ട, കോഴിയിറച്ചി, നട്ട്‌സ് തുടങ്ങിയ വിവിധ ഭക്ഷണ സ്രോതസ്സുകളില്‍ നിന്നുമാണ് ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കുന്നത്. ശരീരത്തില്‍ എത്രമാത്രം പ്രോട്ടീന്‍ ആവശ്യമാണെന്ന് അറിഞ്ഞുവേണം ഭക്ഷണം ക്രമപ്പെടുത്താന്‍. എന്തെല്ലാം വിഭവങ്ങളിലൂടെ പ്രോട്ടീന്‍ ഉപഭോഗം ഉറപ്പാക്കാമെന്നും അറിഞ്ഞിരിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. 

കോഴി, താറാവ്, ടര്‍ക്കി, മുട്ട എന്നിവയാണ് പ്രോട്ടീനിന്റെ ഏറ്റവും മികച്ച ശ്രോതസ്സുകള്‍. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമത്തിലെ പ്രധാന ഘടകങ്ങളാണ് ഇവ. ശരീരത്തിനാവശ്യമായ എല്ലാ അമിനോ ആസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ സമ്പൂര്‍ണ്ണ പ്രോട്ടീനുകള്‍ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ആരോഗ്യകരമായ പ്രോട്ടീനുകള്‍, കൊഴുപ്പ്, മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവ പ്രധാനം ചെയ്യുന്ന ഇവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ വിറ്റാമിന്‍ ബി12, സിങ്ക്, ഇരുമ്പ്, ചെമ്പ് തുടങ്ങിയവയും ഇതില്‍ നിന്ന് ലഭിക്കും. കലോറി കുറവായതിനാല്‍ ഇവ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com