

അർബുദകോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്ന ആൻറി കാൻസർ വാക്സിൻ വികസിപ്പിച്ച് ഗവേഷകർ. ജീവനുള്ള അർബുദകോശങ്ങളിൽ ജനിതക എൻജിനീയറിങ്ങിലൂടെ മാറ്റം വരുത്തിയാണ് വാക്സിൻ വികസിപ്പിച്ചത്. അർബുദം വീണ്ടും ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നതാണ് ഈ വാക്സിൻ.
അമേരിക്കയിലെ ബോസ്റ്റണിലുള്ള ബ്രിങ്ഹാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ സെൻറർ ഫോർ സ്റ്റെം സെൽ ആൻഡ് ട്രാൻസ്‌ലേഷണൽ ഇമ്മ്യൂണോതെറാപ്പിയിലാണ്(സിഎസ്ടിഐ) ഗവേഷണം നടന്നത്. തലച്ചോറിലെ അർബുദമായ ഗ്ലിയോബ്ലാസ്റ്റോമയ്ക്കെതിരെ പ്രതിരോധം തീർക്കാൻ വാക്സിന് സാധിച്ചതായി എലികളിൽ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തി.
സാധാരണ വാക്സിനുകൾ നിർവീര്യമായ അർബുദകോശങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നതെങ്കിൽ ഈ വാക്സിൻ വികസിപ്പിക്കാൻ ജീവനുള്ള അർബുദ കോശങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് തലച്ചോറിലൂടെ ദീർഘദൂരം സഞ്ചരിക്കാൻ വാക്സീനെ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. സിആർഐഎസ്പിആർ-Cas9 എന്ന ജനിതക എഡിറ്റിങ് ടൂൾ ഉപയോഗിച്ചാണ് അർബുദ കോശങ്ങളെ ഗവേഷകർ ആന്റി കാൻസർ ഏജൻറാക്കി മാറ്റിയത്. തലച്ചോറിലെ അർബുദത്തിനെതിരെയാണ് പരീക്ഷിക്കപ്പെട്ടതെങ്കിലും പല അർബുദങ്ങൾക്കും ഇത് ഫലപ്രദമാണെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates