എന്നും രണ്ട് മുട്ട പതിവാക്കാം, തണുപ്പുകാലത്ത് രോ​ഗപ്രതിരോധശേഷി നേടാം

മഞ്ഞുകാലത്ത് ദിവസവും രണ്ട് മുട്ട വീതം കഴിച്ചാൽ ആരോ​ഗ്യപ്രശ്നങ്ങൾ മാത്രമല്ല സൗന്ദര്യപ്രശ്നങ്ങളെയും നേരിടാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലദോഷം, തുമ്മൽ, ചുമ, പനി അങ്ങനെ തണുപ്പ് തുടങ്ങിയാൽ പലവിധ രോ​ഗങ്ങൾ പിടിമുറുക്കാറുണ്ട്. ആരോ​ഗ്യപ്രശ്നങ്ങൾ മാത്രമല്ല മുടികൊഴിച്ചിൽ അടക്കമുള്ള സൗന്ദര്യപ്രശ്നങ്ങളും കൂടുതലായിരിക്കും. ‌രക്തചംക്രമണം മന്ദഗതിയിലാകുകയും എല്ലുകള്‍ക്കും സന്ധികള്‍ക്കുമൊക്കെ വേദനയുണ്ടാകുകയും ചെയ്യും. ഈ പ്രശ്നങ്ങളെയെല്ലാം ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങൾ കൊണ്ട് നേരിടാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. അവയിലൊന്നാണ് മഞ്ഞുകാലത്ത് ദിവസവും രണ്ട് മുട്ട വീതം കഴിക്കുക എന്നത്. 
‌‌
ദിവസവും രണ്ട് മുട്ട കഴിക്കുന്നത് പല ആരോ​ഗ്യപ്രശ്നങ്ങൾക്കും പരിഹാരമാകും. മുട്ടയിലെ പ്രോട്ടീന്‍ ശരീരത്തിന്‍റെ കരുത്തും പ്രതിരോധശേഷിയും വര്‍ധിപ്പിക്കും. വൈറ്റമിന്‍ ബി6, ബി12 എന്നിവ ജലദോഷം, പനി തുടങ്ങിയ ബുദ്ധിമുട്ടികളിൽ നിന്ന് നമ്മളെ സംരക്ഷിക്കും,. മുട്ടയിലെ വൈറ്റമിന്‍ ഡിയും സിങ്കും എല്ലുകള്‍ക്കും വളരെ പ്രയോജനപ്രദമാണ്. ലുടെയ്ന്‍, സിയസാന്തിന്‍ തുടങ്ങിയ ഘടകങ്ങളെ വര്‍ധിപ്പിച്ച് എല്ലുകളെ കരുത്തുറ്റതാക്കാൻ ഇത് സഹായിക്കും. 

തണുപ്പ് തുടങ്ങിയാൽ സൂര്യപ്രകാശം ഏൽക്കുന്നത് സ്വാഭാവികമായും കുറയുന്നതുകൊണ്ട് ശരീരത്തിന് ലഭിക്കുന്ന വൈറ്റമിന്‍ ഡിയുടെ അളവും കുറയും. 8.2 മൈക്രോഗ്രാം വൈറ്റമിന്‍ ഡിയാണ് ഒരു മുട്ടയിൽ അടങ്ങിയിരിക്കുന്നത്. പ്രതിദിനം 10 മൈക്രോഗ്രാം വൈറ്റമിന്‍ ഡിയാണ് ശുപാർശ ചെയ്യപ്പെടുന്നത്. ഒരു മുട്ട കഴിക്കുമ്പോൾ വേണ്ടതിന്റെ 82 ശതമാനം വൈറ്റമിന്‍ ഡി ശരീരത്തിന് ലഭിക്കും. തണുപ്പുകാലത്തെ മുടുകൊഴിച്ചിൽ തടയാൻ മുട്ടയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ സഹായിക്കും. ചര്‍മത്തിന്‍റെയും നഖത്തിന്‍റെയും ആരോഗ്യത്തിന് അവശ്യമായ ബയോട്ടിനും മുട്ടയില്‍ നിന്ന് ലഭിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com