പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കട്ട വർക്കൗട്ട് കഴിഞ്ഞിരിക്കുവാണോ? ബദാം കഴിക്കാം, ​ഗുണങ്ങളറിയാം 

വർക്കൗട്ടിന് ശേഷം കഴിക്കാവുന്ന ഒരു സൂപ്പർ ആഹാരമാണ് ബദാം, കാരണമറിയാം

ഠിനവ്യായാമത്തിൽ ഏർപ്പെടുന്നവർക്ക് വർക്കൗട്ടിന് ശേഷം കഴിക്കാവുന്ന ഒരു സൂപ്പർ ആഹാരമാണ് ബദാം. വ്യായാമം ചെയ്യുന്നത് മൂലമുണ്ടാകുന്ന പേശീക്ഷതവും വേദനയുമൊക്കെ കുറയ്ക്കാനും ക്ഷീണം മാറ്റാനും ബദാം നല്ലതാണെന്നാണ് പുതിയ പഠനങ്ങൾ. കാലുകൾക്ക് മെച്ചപ്പെട്ട കരുത്ത് നൽകാനും ബദാം നല്ലതാണ്. 

വ്യായാമത്തിന് ശേഷം ശരീരത്തിന്റെ സുഖപ്പെടുത്തൽ പ്രക്രിയയെ സഹായിക്കുന്ന ഫാറ്റി ആസിഡാണ് ഡൈഹൈഡ്രോക്സി– 9Z- ഒക്ടഡീകനോയ്ക് ആസിഡ് (12.13.Di HOME). വർക്കൗട്ടിന് ശേഷം ബദാം കഴിച്ചവരുടെ രക്തത്തിൽ കഴിക്കാത്തവരെ അപേക്ഷിച്ച് 12.13.Di HOME എന്ന ​ഗുണകരമായ കൊളുപ്പി അധികമായി കണ്ടെത്തിയെന്നാണ് പഠനത്തിൽ പറയുന്നത്. ഒരു മാസം ദിവസവും 57 ഗ്രാം ആൽമണ്ട് വീതം കഴിച്ചവരിൽ 12.13.Di HOME ‌കഴിക്കാത്തവരെ അപേക്ഷിച്ച് 69% അധികം കണ്ടെത്തി. 

30 നും 65 നും ഇടയിൽ പ്രായമുള്ള 38 പുരുഷന്മാരിലും 26 സ്ത്രീകളിലുമാണ് ഗവേഷണം നടത്തിയത്. ബദാം കഴിക്കാത്തവരിൽ 9.10.Di HOME എന്ന ഓക്സിലിപിൻ ആണ് കണ്ടത്. ഇക് ശരീരത്തിന്റെ ആരോ​ഗ്യത്തിൽ പ്രതികൂല സ്വാധീനം ചെലുത്തുന്നതാണ്. പേശീകളുടെ വീണ്ടെടുപ്പിനെ വൈകിപ്പിക്കാൻ ഇത് കാരണമാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com