റസ്ക് കഴിച്ചാലും റിസ്കുണ്ട്; പതിവാക്കണ്ട  

റസ്ക് വിചാരിക്കുന്നത്ര ആരോ​ഗ്യകരമായ ഭക്ഷണമല്ലെന്ന് പോഷകാഹാര വിദഗ്ധർ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റണക്കമെണീറ്റ് വരുമ്പോൾ ഒരു ചൂടൻ ചായയ്ക്കൊപ്പം റസ്ക് കഴിക്കുന്നത് പലർക്കും ഒരു വികാരമാണ്. വ്യായാമത്തിന് മുമ്പും എന്തിനധികം പനി പിടിച്ചിരിക്കുമ്പോഴുമൊക്കെ റെസ്ക്കാണ് മെയിൻ. കലോറി കുറഞ്ഞതും ആരോ​ഗ്യത്തിന് നല്ലതാണെന്നതുമൊക്കെയാണ് റസ്കിനെ പ്രിയങ്കരമാക്കുന്നത്. ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) കുറഞ്ഞ ഗോതമ്പും റവയും ഉപയോഗിച്ചുണ്ടാക്കുന്നതാണ് എന്നതുകൊണ്ട്  പ്രമേഹരോഗികൾക്കും റസ്ക് നല്ലതാണെന്നാണ് കരുതുന്നത്. എന്നാൽ റസ്ക് വിചാരിക്കുന്നത്ര ആരോ​ഗ്യകരമായ ഭക്ഷണമല്ലെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. 

റസ്ക്കിൽ റൊട്ടിയേക്കാൾ കൂടുതൽ കലോറി ഉണ്ടെന്നതാണ് ഇതിന് കാരണം. 100 ഗ്രാമിന് 407 കിലോ കലോറി എന്ന നിരക്കിൽ റസ്‌ക്കിൽ കലോറി അടങ്ങിയിട്ടുണ്ട്. അതേസമയം ഒരു ഗോതമ്പ് റൊട്ടിയിൽ ഏകദേശം 232-250 കിലോ കലോറിയാണുള്ളത്. റസ്കിലും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ജലാംശം കുറഞ്ഞ ബ്രെഡ് മാത്രമാണ് റെസ്ക് എന്നതാണ് വാസ്തവം. 

‌​ഗുണമേന്മയുള്ള റസ്ക് അല്ല കഴിക്കുന്നതെങ്കിൽ റിസ്ക് കൂടും. മൈദ, പഞ്ചസാര, യീസ്റ്റ്, എണ്ണ എന്നിവയാണ് റസ്കിലെ പ്രധാന ചേരുവകൾ. എന്നാൽ പഴകിയ റൊട്ടി കൊണ്ടുണ്ടാക്കുന്ന റസ്കുകളും വിപണിയിൽ ലഭ്യമാണ്. ഇത്, വയറിളക്കവും മലബന്ധവും ഉൾപ്പെടെ ധാരാളം ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

സ്ഥിരമായി റസ്ക് കഴിച്ചാൽ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതത്തിനും കാരണമാകും. റസ്കുകളിൽ അടിങ്ങിയിട്ടുള്ള ഒരു പ്രത്യേക തരം പ്രോട്ടീനായ ‌ഗ്ലൂട്ടൻ ചിലർക്ക് എളുപ്പത്തിൽ ദഹിക്കില്ല. ഇത്  ചെറുകുടലിന്റെ ആവരണത്തെ തകരാറിലാക്കുകയും പോഷകങ്ങളുടെ ആഗിരണം തടസ്സപ്പെടുത്തുകയും ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com