പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അൽഷിമേഴ്സ് ഇനി രക്തപരിശോധനയിലൂടെ കണ്ടെത്താം

ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തുന്നതിന് മൂന്നരവർഷംമുമ്പേ അൽഷിമേഴ്സ് സാധ്യത രക്തപരിശോധനയിൽ കണ്ടെത്താം
Published on

ൽഷിമേഴ്സ് രോഗം ക്ലിനിക്കൽ പരിശോധനയിലൂടെ കണ്ടെത്തുന്നതിന് മുമ്പ് രക്തപരിശോധനയിലൂടെ കണ്ടെത്താമെന്ന് പഠനം. പുതുതായി വികസിപ്പിച്ചെടുത്ത പരിശോധനാരീതി വഴി ക്ലിനിക്കൽ പരിശോധനയിൽ അൽഷിമേഴ്സ് കണ്ടെത്തുന്നതിന് മൂന്നരവർഷംമുമ്പേ രോ​ഗസാധ്യത തിരിച്ചറിയാനാവുമെന്നതാണ് ​ഗവേഷകർ പറയുന്നത്.

ന്യൂറോജെനിസിസ് എന്നാണ്  തലച്ചോറിലെ പുതിയകോശങ്ങളുടെ രൂപവത്കരണ  പ്രക്രിയയെ പറയുന്നത്. ഈ പ്രക്രിയയിൽ രക്തത്തിലെ പദാർഥങ്ങൾക്ക് പങ്കുണ്ട്. പഠിക്കാനും ഓർമിക്കാനും സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹിപ്പോകാമ്പസിലാണ് ന്യൂറോജെനിസിസ് നടക്കുന്നത്. അൽഷിമേഴ്സിന്റെ ആദ്യഘട്ടം ബാധിക്കുന്നതും ഹിപ്പോകാമ്പസിൽ പുതിയ കോശങ്ങൾ ഉണ്ടാകുന്നതിനെയാണ്.

നേരിയ തോതിൽ ഓർമക്കുറവ് കാണിച്ചുതുടങ്ങിയ 56 പേരുടെ രക്തം തുടർച്ചയായി പരിശോധിച്ചാണ് പഠനം നടത്തിയത്. ഇനവരിൽ 36 പേർക്ക് പിന്നീട് അൽഷിമേഴ്സ് സ്ഥിരീകരിച്ചു. പഠനത്തിൽ പങ്കെടുത്ത പിന്നീട് അൽഷിമേഴ്സ് സ്ഥിരീകരിച്ചവരുടെ രക്തപരിശോധനാഫലങ്ങളിൽ കോശവളർച്ചയും വിഭജനവും കുറഞ്ഞുവരുന്നതായി കണ്ടെത്തിയിരുന്നു. ക്ലിനിക്കൽ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കുന്നതിന് മൂന്നരവർഷം മുമ്പാണ് ഈമാറ്റങ്ങൾ കണ്ടെത്തിയത്. ‘ബ്രെയിൻ ജേണലി’ൽ പ്രസിദ്ധീകരിച്ച ഗവേഷണലേഖനത്തിലാണ് ഇക്കാര്യമുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com