കണ്ണ് തുറന്നാല്‍ ഉടന്‍ നോക്കുന്നത് ഫോണിലേക്കാണോ?  ഈ ശീലം മാറ്റാം

സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ 80 ശതമാനം ആളുകളും ഉറക്കമുണര്‍ന്ന് 15 മിനിറ്റിനുള്ളില്‍ ഫോണ്‍ നോക്കുന്നവരാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ലാറം ഓഫ് ആക്കാനും മെസേജ് എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കാനുമൊക്കെയായി കണ്ണ് തുറന്നാലുടന്‍ പലരും ആദ്യം കൈയിലെടുക്കുന്നത് മൊബൈല്‍ ഫോണാണ്. പിന്നെ ഇ-മെയില്‍ നോക്കിയും ഇന്‍സ്റ്റഗ്രാം സ്‌ക്രോള്‍ ചെയ്തുമൊക്കെ കുറച്ചുസമയമിരിക്കും. ഈ ശീലം നല്ലതല്ലെന്ന് അറിയാമെങ്കിലും ഇതിപ്പോള്‍ പലരുടെയും പതിവായി മാറിക്കഴിഞ്ഞു. സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ 80 ശതമാനം ആളുകളും ഉറക്കമുണര്‍ന്ന് 15 മിനിറ്റിനുള്ളില്‍ ഫോണ്‍ നോക്കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.

ഉറക്കമുണര്‍ന്ന ഉടന്‍ ഫോണില്‍ സമയം ചിലവിടുമ്പോള്‍ ഇത് നിങ്ങളുടെ സമയവും ശ്രദ്ധയും കവര്‍ന്നെടുക്കുമെന്ന് മാത്രമല്ല ഉത്പാദനക്ഷമതയും കുറയ്ക്കും. സുപ്രധാനമായ തീറ്റ ബ്രെയിന്‍ തരംഗങ്ങളെ ഒഴിവാക്കി മസ്തിഷ്‌കത്തിന്റെ ശാരീരിക ഘടനയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ബീറ്റാ ബ്രെയിന്‍ വേവിലേക്ക് നേരിട്ട് പോകും. 

ജീവിതത്തില്‍ ആരോഗ്യത്തിനും സന്തോഷത്തിനുമാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ഫോണ്‍ മാറ്റിവച്ച് നല്ല ശീലങ്ങള്‍ പിന്തുടരാന്‍ പരിശ്രമിക്കണം. രാവിലെ ഒരു ചെറിയ നടത്തത്തിനിറങ്ങുകയോ 10 മിനിറ്റ് യോഗ ചെയ്യുകയോ ചെയ്യാം. ബെഡ്ഡ് വിരിച്ചിടാനും മുറി വൃത്തിയാക്കാനും എന്തെങ്കിലും എഴുതാനുമൊക്കെ ഈ സമയം വിനിയോഗിക്കാവുന്നതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com