

മലപ്പുറത്ത് നാലംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. ജനിതക രോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫിയെക്കുറിച്ചുള്ള പേടിയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായത് എന്നാണ് സംശയം. മൂത്ത കുട്ടിക്ക് ഡിഎംഡി എന്ന അസുഖമാണെന്ന് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇളയ കുട്ടിക്കും അസുഖത്തിന്റെ സാധ്യത കണ്ടെത്തി. ഇതോടെ ഇളയ കുട്ടിയുടെയും അമ്മയുടെയും ജനിതക പരിശോധന നടത്താൻ നിർദേശിച്ചു. എന്നാൽ, കടുത്ത മാനസിക സംഘർഷത്തിലായ കുടുംബം ഒന്നിച്ച് യാത്രയായി.
എന്താണ് ഡിഎംഡി?
ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി, പേശികളെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കും. മസ്കുലാർ ഡിസ്ട്രോഫികളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന അവസ്ഥയാണിത്, ഏറ്റവും അപകടകാരിയും. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സാധാരണപ്രവർത്തനങ്ങൾക്കു പോലും കഴിയാത്ത സ്ഥിതിയിലേക്ക് എത്തുന്നതാണ് ഏറ്റവും സങ്കീർണാവസ്ഥ. കിടന്നകിടപ്പിൽ നിന്ന് സ്വയം അനങ്ങാൻപോലും കഴിയാതെയാകും.
അമ്മയിൽ നിന്ന് ആൺമക്കളിലേക്ക്
പേശിയിലെ കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുന്ന പ്രോട്ടീനാണ് ഡിസ്ട്രോഫിൻ. ഈ പ്രോട്ടീൻ ഇല്ലാതെ വരുന്നതാണ് പ്രശ്നം. സാധാരണഗതിയിൽ അമ്മയിൽ നിന്ന് ആൺമക്കളിലേക്കു ജനിതകമായാണ് ഈ രോഗം പകരുന്നത്. അപൂർവമായി പെൺകുട്ടികളിലും വരാം. പേശികളുടെ ബലക്ഷയം ആദ്യം അനുഭവപ്പെടും. പിന്നീട് പൂർണമായും തളരുന്ന അവസ്ഥയിലേക്കു പോലും എത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates