മേക്കപ്പിട്ടാലും മുഖം തിളങ്ങുന്നില്ലേ? വരണ്ട ചർമ്മം അകറ്റാം, ചില എളുപ്പവഴികൾ

കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസവും അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമെല്ലാം ചർമ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത് ചർമ്മം വരണ്ടതാക്കും
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

ത്രയൊക്കെ മേക്കപ്പിട്ടാലും മുഖം തിളങ്ങാതിരിക്കുന്ന അവസ്ഥ ആകെ നിരാശ സമ്മാനിക്കാറുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസവും അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമെല്ലാം ചർമ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇത് ചർമ്മം വരണ്ടതാക്കും. ഈ പ്രശ്നം ഒഴിവാക്കാനാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ ഉറപ്പായും ചില പൊടിക്കൈകൾ പരീക്ഷിക്കാം. 

മുട്ടയുടെ വെള്ളയും ഒലിവ് ഓയിലും - ഒരു മുട്ടയുടെ വെള്ളയും ഒരു സ്പൂൺ ഒലിവ് ഓയിലും നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുഖത്തു തേച്ച് കുറച്ചുനേരം മസാജ് ചെയ്യണം. 20 മിനിറ്റ് ശേഷം കഴുകിക്കളയാം. ഇങ്ങനെ ആഴ്ചയിലൊരിക്കൽ ചെയ്താൽ ചെയ്യാം. 

‌തേനും പാലും മുട്ടയുടെ വെള്ളയും - രണ്ട് സ്പൂൺ പാൽ, അര സ്പൂൺ തേൻ, ഒരു മുട്ടയുടെ വെള്ള എന്നിവ നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുഖത്തു പുരട്ടി നന്നായി മസാജ് ചെയ്യണം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയിലൊരിക്കൽ ചെയ്താൽ നല്ല മാറ്റം കാണാം‌. 

കട്ടത്തൈരും പഴവും - അല്പം തൈരും പഴവും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുന്ന മിശ്രിതം മുഖത്തു പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. 

തേനും പപ്പായയും - നന്നായി പഴുത്ത പപ്പായയും തേനും ചേർത്ത മിശ്രിതം മുഖത്തു തേച്ച് മസാജ് ചെയ്ത് അര മണിക്കൂർ വച്ചതിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. 

​ഗ്ലിസറിനും നാരങ്ങാനീരും - ഗ്ലിസറിനും നാരങ്ങാനീരും തുല്യ അളവിലെടുത്ത്  ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് മുഖത്ത് പുരട്ടാം. രാവിലെ തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com