ഭക്ഷണത്തിൽ എന്നും പ്രോബയോട്ടിക്സ്, യോനിയുടെ ആരോഗ്യം മെച്ചപ്പെടുത്തുമോ? സ്ത്രീകൾ അറിഞ്ഞിരിക്കണം

ദിനചര്യയിൽ പ്രോബയോടിക്സ് ഉൾപ്പെടുത്തേണ്ട ആവശ്യമുണ്ടോ? യോനിയുടെ ആരോഗ്യം നിലനിർത്താൻ ഇവ സഹായിക്കുമോ?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നുഷ്യശരീരത്തിലെ കുടൽ സംബന്ധമായ പ്രശ്നങ്ങൾക്കും ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും പ്രോബയോടിക്സിൻറെ ഉപയോഗം ഗുണകരമാണെന്ന് നമുക്കറിയാം. എന്നാൽ, ദിനചര്യയിൽ പ്രോബയോടിക്സ് ഉൾപ്പെടുത്തേണ്ട ആവശ്യമുണ്ടോ? യോനിയുടെ ആരോഗ്യം നിലനിർത്താൻ ഇവ സഹായിക്കുമോ? തുടങ്ങിയ സംശയം നമ്മളിൽ പലർക്കുമുണ്ടാകാം. കാരണം, യോനിയുടെ ആരോഗ്യം മെച്ചപ്പെടുതുന്നതിനായി സൂക്ഷ്‌മാണുക്കളെ അവതരിപ്പിക്കുന്ന ഒരു മാർ​ഗ്​ഗമായാണ് വജൈനൽ പ്രോബയോടിക്സ് പ്രചരിക്കപ്പെടുന്നത്. അതുകൊണ്ട് പലരും ഇതിനെ വിപണന തന്ത്രമായി മാത്രമാണ് കണക്കാക്കുന്നത്.

മനുഷ്യരുടെ ദഹനനാളത്തെ പോലെതന്നെ യോനിയിലും ആരോഗ്യകരവും അനാരോഗ്യകരവുമായ സൂക്ഷമാണുക്കളുണ്ട്. ഇവ യോനിയുടെ അനുയോജ്യമായ സന്തുലിതാവസ്തയെ നിലനിർത്താൻ സഹായിക്കുന്നു. ഇവയുടെ അസന്തുലിതാവസ്ഥമൂലമാണ് പല യോനി അണുബാധകളും രൂപപ്പെടുന്നത്. ലാക്റ്റോബാസില്ലസ് ബാക്ടീരിയകളുടെ അഭാവമാണ് യോനിയിലെ ഈ അസന്തുലിതാവസ്ഥയ്ക്ക് പ്രധാന കാരണം. ആൻ്റിബയോട്ടിക്സ്, ശുചിത്വ ഉൽപ്പന്നങ്ങളിലെ രാസവസ്തുക്കൾ, ലൈംഗിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം യോനിയിലെ സൂക്ഷ്മജീവികളുടെ സന്തുലിതാവസ്ഥയെ ബാധിക്കും. ഇത് പല അണുബാധകൾക്കും കാരണമായേക്കാം. 

വജൈനൽ അണുബാധകൾ

ബാക്ടീരിയൽ വജൈനോസിസ് സ്ത്രീകളെ ബാധിക്കുന്ന വജൈനൽ അണുബാധകളിൽ ഒന്നാണ്. വെളുത്തതോ ചാരനിറത്തോട് കൂടിയതോ ആയ ദുർഗന്ധമുള്ള സ്രവമാണ് ഇതിന്റെ  ലക്ഷണം. ഗർഭധാരണ സമയത്ത് സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അണുബാധയാണ് ബാക്ടീരിയൽ വജൈനോസിസ്.

അടുത്തത് പല സ്ത്രീകളിലും  കണ്ടുവരുന്ന വജൈനൽ അണുബാധയായ യീസ്റ്റ് അണുബാധയാണ്. യോനിസ്രവം കട്ടി കൂടിയ വെളുത്ത നിറമാണെങ്കിൽ ഇത് യീസ്റ്റ് അണുബാധ കാരണമാണ്. കൂടാതെ, ഈ ഭാഗത്തു ചൊറിച്ചിലും സ്രവത്തിന് ചെറുതായി ദുർഗന്ധവുമുണ്ടാകാം. ഇവയെല്ലാം ദോഷകരമായ സൂക്ഷമാണുക്കളുടെ അമിത വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. 

ഇത്തരത്തിലുള്ള രോഗാവസ്ഥയെ പ്രതിരോധിക്കാനും ഇവയ്ക് കാരണമാകുന്ന ചീത്ത സൂക്ഷമാണുക്കളിൽ നിന്നും ആരോഗ്യകരമായ സൂക്ഷമാണുക്കളുടെ സന്തുലിതാവസ്ത നിലനിർത്താനും യോനിയെ സംരക്ഷിക്കാനും പ്രോബയോട്ടിക്സ് നമ്മെ സഹായിക്കുന്നു. മിക്ക പ്രോബയോട്ടിക്സ് ഭക്ഷണങ്ങളിലും കാണപ്പെടുന്ന ലാക്റ്റോബാസില്ലസ് ബാക്ടീരിയകളുടെ സമ്മർദങ്ങൾ യോനിയിലെ അണുബാധകളെ  തടയുന്നതിനും ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

പ്രോബയോട്ടിക്സ് മരുന്നല്ല

“ആരോഗ്യമുള്ള സ്ത്രീകളിലും ബാക്ടീരിയൽ വജൈനോസിസ് ഉള്ള സ്ത്രീകളിലും യോനിയിലെ മൈക്രോബയോട്ട: ലാക്ടോബാസിലസ് സ്പീഷീസുകളുടെയും പി എച്ച്-ന്റെയും സ്വാധീനം” എന്ന വിഷയത്തിൽ നടത്തിയ പഠനത്തിൽ ആരോഗ്യമുള്ള സ്ത്രീകളിലും ബാക്ടീരിയൽ വജൈനോസിസ് ഉള്ള സ്ത്രീകളിലും യോനിയിലെ സുക്ഷമാണുക്കളുടെ സാന്നിധ്യം കണ്ടെത്തി. L.crispatus, L.jensenii തുടങ്ങിയ ചില ലാക്ടോബാസിലസ് സ്‌ട്രെയിനുകൾ ആരോഗ്യകരമായ ഒരു യോനി മൈക്രോബയോട്ടയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. പ്രോബയോടിക്സിലുള്ള ലാക്ടോബാസിലസ് ലാക്ടിക് ആസിഡും ഹൈഡ്രജൻ പെറോക്സൈഡും ഉത്പാദിപ്പിക്കുന്നതിനാൽ ഇവ യോനിയിലെ അസിഡിറ്റിയും പി എച്ചും നിലനിർത്താൻ സഹായിക്കുന്നു. ഈ ഉയർന്ന ആസിഡിൻ്റെ അളവ് ബാക്ടീരിയൽ വജൈനോസിസ് പോലുള്ള ബാക്ടീരിയൽ അണുബാധകളെയും ലൈംഗികമായി പകരുന്ന രോഗങ്ങളെയും പ്രതിരോധിക്കുവാൻ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഈ പഠനത്തിൽ തെളിയിച്ചിട്ടുണ്ട്.

പ്രോബയോട്ടിക്സ് മരുന്നുകളല്ല. അവ പ്രതിദിന ഭക്ഷണപദാർഥങ്ങളാണ്. അതിനാൽ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ കഴിയാവുന്നത്ര പ്രോബയോട്ടിക്സ് ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

കോളജ് ഓഫ് ഡയറി സയൻസ് ആൻഡ് ടെക്നോളജി വിദ്യാർഥിയാണ് ലേഖിക

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com