ശരീരമാസകലം വേദന, ഒരു കാരണവുമില്ലാതെ ക്ഷീണം; ആരും ​ഗൗരവമാക്കാത്ത അവസ്ഥ, ഫൈബ്രോമയാൾജിയ; ലക്ഷണങ്ങൾ 

ഫൈബ്രോമയാൾജിയയെക്കുറിച്ചുള്ള പൊതുഅവബോധം കുറവായതിനാൽ വീട്ടുകാരിൽ നിന്നു രോഗികൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നത് കുറവാണ്. ഈ രോഗത്തെ ഒരു സാങ്കൽപിക അവസ്ഥയായും കരുതാറുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പേശികൾക്കും സന്ധികൾക്കും അകാരണവും വിട്ടുമാറാത്തതുമായ വേദനയും ക്ഷീണവും അനുഭവപ്പെടുത്തതാണ് ഫൈബ്രോമയാൾജിയയുടെ പ്രധാന ലക്ഷണം.  പലപ്പോഴും ആരോഗ്യ പ്രവർത്തകരടക്കം ഗൗരവകരമായി എടുക്കാത്ത ഒന്നാണ് ഇത്. പലപ്പോഴും ഈ രോഗത്തെ ഒരു സാങ്കൽപിക അവസ്ഥയായും കരുതാറുണ്ട്. ഫൈബ്രോമയാൾജിയയെക്കുറിച്ചുള്ള പൊതുഅവബോധം കുറവായതിനാൽ വീട്ടുകാരിൽ നിന്നു രോഗികൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നത് കുറവാണ്. ഇത് രോഗികളിൽ മാനസിക സമ്മർദ്ദം, വിഷാദം, മുൻകോപം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാനും വിട്ടുമാറാത്ത ഒരു രോഗാവസ്ഥയായി ഫൈബ്രോമയാൾജിയ മാറാനും കാരണമാകാം. നേരത്തെ തിരിച്ചറിഞ്ഞ് ഉചിതമായ ചികിത്സകൾ ചെയ്താൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന ഒരു രോഗമാണിത്. 

ഫൈബ്രോമയാൾജിയയുടെ 10 ലക്ഷണങ്ങൾ

ശരീരമാകെ വേദന - ശരീരമാകെ പടർന്നുകിടക്കുന്ന വേദനയാണ് ഫൈബ്രോമയാൾജിയയുടെ ഏറ്റവും പ്രധാന ലക്ഷണം. ശരീരത്തിൽ ഇരു വശങ്ങളിലും പല രീതിയിൽ ഈ വേദന അനുഭവപ്പെടാം. ചില പേശികളിൽ തൊട്ടാൽ അതികഠിനമായ വേദന അനുഭവപ്പെടാം.

തളർച്ച - അസഹ്യമായ തളർച്ച ഫൈബ്രോമയാൾജിയ രോ​ഗികൾക്ക് പലപ്പോഴും അനുഭവപ്പെടാറുണ്ട്. ജീവിതത്തിലെ ദൈന്യംദിന കാര്യങ്ങളെപ്പോലും ഈ തളർച്ച പ്രതികൂലമായി ബാധിച്ചേക്കാം. 

തലച്ചോറിന്റെ പ്രവർത്തനം - ഓർമ്മക്കുറവ്, ഏകാഗ്രതക്കുറവ്, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്. ഒരേസമയം പല ജോലികൾ ഒന്നിച്ച് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയും ഉണ്ടായേക്കാം. 

ഉറക്കം - ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാകുക, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഫൈബ്രോമയാൾജിയയുമായി ബന്ധപ്പെട്ടും ഉണ്ടാകാറുണ്ട്. 

സ്റ്റിഫ്നസ് - ഉറക്കമുണരുമ്പോൾ ശരീരത്തിന് സ്റ്റിഫ്നസ് അനുഭവപ്പെടുന്നതും ലക്ഷണമാണ്. കുറച്ച് നടന്നുകഴിയുമ്പോഴും ജോലികളിൽ ഏർപ്പെടുമ്പോഴും ഈ അവസ്ഥ മെച്ചപ്പെടുന്നതായി തോന്നും. 

തലവേദന - ടെൻഷൻ കൊണ്ടുണ്ടാകുന്ന തലവേദനയും മൈ​ഗ്രേനുമൊക്കെ ഫൈബ്രോമയാൾജിയ ഉള്ളവർക്ക് അനുഭവപ്പെടാറുണ്ട്. സമ്മർദ്ദം കൂടുമ്പോൾ ഈ ലക്ഷണങ്ങൾ കഠിനമാകുകയും ചെയ്യും. 

ഇറിറ്റബിൾ ബവൽ സിൻഡ്രോം - ഫൈബ്രോമയാൾജിയ ഉള്ള പലർക്കും വയറുവേദന, മലബന്ധം അല്ലെങ്കിൽ വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്. 

സെൻസിറ്റിവിറ്റി - ശരീരത്തിൽ അനുഭവപ്പെടുന്ന ചെറിയ ചെറിയ സ്പർശം പോലും വലിയ സമ്മർ‌ദ്ദമായി തോന്നുന്ന അവസ്ഥയുണ്ടാകാം. മൃദുവായ സ്പർശം പോലും വേദനയുളവാക്കും. സൂചി കുത്തുന്നത് പോലുള്ള വേദനയാണ് ചിലരിൽ കണ്ടുവരാറ്. 

വിഷാദവും ഉത്കണ്ഠയും - വിഷാദം, ഉത്കണ്ഠ മുതലായ മാനസികാരോഗ്യ പ്രശ്നങ്ങൾക്കൊപ്പവും ഫൈബ്രോമയാൾജിയ ശരീരത്തെ കീഴ്പ്പെടുത്തിയേക്കാം. ഇത് ഒരാളെ വൈകാരിക തലത്തിൽ പ്രതികൂലമായി ബാധിക്കും. 

മരവിപ്പ് - കൈകളിലും കാലുകളിലും  മരവിപ്പ് അനുഭവപ്പെടുന്നതും സൂചി കുത്തുന്നതുപോലെ തോന്നുന്നതും ഫൈബ്രോമയാൾജിയ  ലക്ഷണമാണ്. നാഡീ ഞരമ്പുകൾ ഞെരുങ്ങുമ്പോഴാണ് പലപ്പോഴും ഈ ലക്ഷണം കാണുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com