നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാം;  ഒആർഎസ് ഉപയോഗിക്കേണ്ടതെങ്ങനെ? 

ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിട്ടുള്ള ഒആർഎസ് ‌‌കൃത്യമായ അളവിലും ഇടവേളകളിലും കുടിക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വേനൽക്കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിവരില്ലെങ്കിൽ മഴക്കാലമായാൽ വെള്ളം കുടിക്കാൻ തന്നെ മറക്കുന്ന അവസ്ഥയാണ്. ഇത് നിർജലീകരണത്തിന് കാരണമാകും. നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഫലപ്രദമായ മാർഗമാണ് ഓറൽ റീ ഹൈഡ്രേഷൻ സാൾട്ട്‌സ് അഥവാ ഒആർഎസ്. ഇന്ന് ഒആർഎസ് ദിനമായാണ് ആചരിക്കുന്നത്.  ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിട്ടുള്ള ഒആർഎസ് ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടേയോ നിർദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും കുടിക്കണം. 

ഒആർഎസ് ഉപയോഗിക്കേണ്ടതെങ്ങനെ?

എല്ലാ വീടുകളിലും ( പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ) ഒആർഎസ് പാക്കറ്റുകൾ സൂക്ഷിക്കണം

ഒരു പാത്രത്തിൽ ഒരു ലുറ്റർ തിളപ്പിച്ചാറിയ വെള്ളം എടുക്കുക. 

വെള്ളത്തിലേക്ക് ഒരു പാക്കറ്റ് ഒആർഎസ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 

കുഞ്ഞുങ്ങൾക്ക് ചെറിയ അളവിൽ ഇത് നൽകാം. ഛർദ്ദിയുണ്ടെങ്കിൽ 5 മുതൽ 10 മിനിറ്റ് ഇടവേളയിൽ നൽകാം

ഒരിക്കൽ തയാറാക്കിയ ലായനി 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com