'ഉറക്കം വന്നിട്ട് വയ്യ', 'കണ്ണ് നേരെ നിൽക്കുന്നില്ല'; ജോലിക്കിടയിലെ ഈ പരാതികൾ മാറ്റണോ?, ഇതാ ടിപ്സ് 

ജോലി ചെയ്യുന്നതിനെപ്പോലും തടസ്സപ്പെടുത്തിക്കൊണ്ട് ഉറക്കം പിടിമുറുക്കിയാൽ എന്തുചെയ്യും, ഇതാ ചില വഴികൾ...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജോലി ചെയ്യുന്നതിനിടെ ക്ഷീണവും ഉറക്കവുമൊക്കെ തോന്നുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഓരേ കാര്യം തുടർച്ചയായി ചെയ്യുന്നതിന്റെ മടുപ്പും ആരോഗ്യപ്രശ്‌നങ്ങളുമൊക്കെ ഉറക്കം വരാനുള്ള കാരണങ്ങളാകാം. മധുരത്തെയും കഫീനെയുമൊക്കെ ആശ്രയിച്ച് ഉറക്കം മാറ്റാൻ ശ്രമിക്കുന്നവർക്ക് പിന്നീട് പിടിവിട്ടുപോകും. ഇത് മുൻപത്തേക്കാൾ കൂടുതൽ ക്ഷീണം തോന്നാനും ഇടയാക്കും. എന്നാൽ ജോലി ചെയ്യുന്നതിനെപ്പോലും തടസ്സപ്പെടുത്തിക്കൊണ്ട് ഉറക്കം പിടിമുറുക്കിയാൽ എന്തുചെയ്യും, ഇതാ ചില വഴികൾ...

ജോലിസമയത്ത് ഉറക്കം വരുന്നത് തടയാൻ 10 ടിപ്‌സ്

ആവശ്യത്തിന് ഉറങ്ങാം - രാത്രിയിൽ ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഏറ്റവും സുപ്രധാനമായി ചെയ്യേണ്ടത്. എല്ലാ ദിവസവും രാത്രി 7-8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കണം. 

ഇടവേളകളെടുക്കാം - ജോലിസമയത്ത് ഇടയ്ക്കിടെ ചെറിയ ഇടവേളകളെടുക്കുന്നത് ഉറക്കമകറ്റാൻ സഹായിക്കും. ഇടവേളയെടുക്കുമ്പോൾ കുറച്ച് ദൂരം നടക്കാനോ പാട്ട് കേൾക്കാനോ ഒരു കാപ്പി കുടിക്കാനോ ഒക്കെയായി ഈ സമയം ചിലവഴിക്കാം.

വെള്ളം കുടിക്കണം - ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും നിർജ്ജലീകരണവും തളർച്ചയ്ക്ക് കാരണമാകും. നിർജ്ജലീകരണം മുലം വിശപ്പിനെ നിയന്ത്രിക്കാനും കഴിയാതെവരും. 

ഒരു കുട്ടിയുറക്കമാകാം - കുറച്ച് സമയത്തേക്ക് ഒന്ന് മയങ്ങുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകുമെന്നാണ് പറയപ്പെടുന്നത്. 20-30 മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കരുത് ഇത്തരം ഉറക്കം. ഇത് ക്ഷീണമകറ്റി ഉന്മേഷം സമ്മാനിക്കും. 

ശരിയായി ഇരിക്കാം - കസേരയിൽ അലസമായി ഇരിക്കുന്നതും കംപ്യൂട്ടർ സ്‌ക്രീനിന് മുന്നിലേക്ക് ചാഞ്ഞിരിക്കുന്നതുമൊക്കെ ശരീരത്തിന് അനാവശ്യ സമ്മർദ്ദമുണ്ടാക്കും. കസേരയുടെ പൊക്കെ കൃത്യമായി ക്രമീകരിച്ച് ശരിയായ രീതിയിലാണ് ഇരിക്കുന്നതെന്ന് ഉറപ്പാക്കണം. 

ലൈറ്റ് നോക്കാം - ജോലി ചെയ്യുന്ന സ്ഥലത്ത് വെളിച്ചക്കുറവുണ്ടെങ്കിൽ പെട്ടെന്ന് മടുക്കുകയും ഉറക്കം തൂങ്ങുകയും ചെയ്യും. ലൈറ്റിങ് വർദ്ധിപ്പിച്ച് ശരിയായ വെളിച്ചം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. ലൈറ്റിങ് കുറയുന്നത് കണ്ണുകളുടെ ആരോഗ്യത്തെയും കാഴ്ച്ചയെയുമൊക്കെ ബാധിക്കും. 

തലച്ചോറിനെ ഉഷാറാക്കാം - ഉറക്കം വരുമ്പോൾ എന്തെങ്കിലും ചർച്ചകളിൽ ഏർപ്പെട്ടോ കളികളിൽ മുഴുകിയോ തലച്ചോറിനെ ഉത്തേജിപ്പിക്കാൻ ശ്രമിക്കണം. ചെസ്സ് കളിക്കുന്നത് പോലുള്ള പ്രവർത്തികൾ ഉറക്കത്തെ അകറ്റാൻ സഹായിക്കും. 

ചെറുകടികൾ - പഴങ്ങൾ, നട്ട്‌സ് പോലുള്ള ആരോഗ്യകരമായ ചെറുകടികൾ എപ്പോഴും കൈയിൽ കരുതാം. ഇടയ്ക്കിടെ ഇവ കഴിക്കുന്നത് ഊർജ്ജം നിലനിർത്താൻ സഹായിക്കും. 

ഇടയ്‌ക്കൊന്ന് എഴുന്നേൽക്കാം - ദീർഘനേരം തുടർച്ചയായി ഇരിക്കുന്നത് ഒഴിവാക്കി ഇടയ്ക്ക് ഒന്ന് നടക്കാനിറങ്ങുന്നത് നല്ലതാണ്. ഇടയ്ക്ക് സ്റ്റെപ്പുകൾ ഇങ്ങിക്കയറുന്നതും ഉറക്കക്ഷീണമകറ്റാൻ സഹായിക്കും. 

ശബ്ദം, വായൂ - തൊഴിലിടം കഴിയുന്നതും ജോലി ചെയ്യാൻ അനുയോജ്യമായ ഇടമാക്കി മാറ്റിയെടുക്കാൻ ശ്രമിക്കണം. ഇവിടുത്തെ താപനിലയും ശബ്ദവും വായുനിലവാരവുമെല്ലാം ഇതന് അനുയോജ്യമായ നിലയിൽ ക്രമീകരിക്കുന്നത് സഹായിക്കും.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com