രക്തക്കുഴലിന് മുറിവുണ്ടായി ഹൃദയമിടിപ്പ് താളംതെറ്റും; സ്ത്രീകളെ ബാധിക്കുന്ന അസ്വാഭാവിക ഹൃദയാഘാതം, സ്കാഡ് 

രക്തക്കുഴലിന് മുറിവുണ്ടാകുന്നത് മൂലം ഹൃദയമിടിപ്പ് താളംതെറ്റാനും പെട്ടെന്നുള്ള മരണം സംഭവിക്കാനും ഇടയാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നാൽപതുകൾ പിന്നിട്ട സ്ത്രീകൾക്കുണ്ടാകുന്ന അസ്വാഭാവിക ഹൃദയാഘാതമാണ് സ്പൊണ്ടേനിയസ് കൊറോണറി ആർട്ടറി ഡിസ്സക്‌ഷൻ അഥവാ സ്കാഡ്. രക്തക്കുഴലിന് മുറിവുണ്ടാകുന്നത് മൂലം ഹൃദയമിടിപ്പ് താളംതെറ്റാനും പെട്ടെന്നുള്ള മരണം സംഭവിക്കാനും ഇടയാകും. രക്തധമനികളുടെ മൂന്ന് പാളികളിൽ ഏതെങ്കിലും ഒരു പാളിയിൽ പൊട്ടലുണ്ടാകുമ്പോൾ രക്തപ്രവാഹം സാവധാനത്തിലാകുകയും പൊട്ടലിനിടയിലൂടെ രക്തമൊഴുകി പാളികൾക്കിടയിൽ കട്ടപിടിക്കുകയോ ചെയ്യും. ഇതൊരു മുഴ പോലെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തി ഹൃദയാഘാതത്തിന് കാരണമാകും. 

സാധാരണ ഹൃദയാഘാതത്തെ പോലെ ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കില്ലെന്നതും വെല്ലുവിളിയാണ്. നെഞ്ചുവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട്, അമിതമായി വിയർക്കുക, കാലുകളിലും താടിയിലും വേദന, ക്ഷീണം, ഓക്കാനം, തലകറക്കം തുടങ്ങിയ ബുദ്ധിമുട്ടുകളെല്ലാം സ്കാഡിന്റെ ലക്ഷണങ്ങളാണ്. രക്തധമനികളുടെ ഭിത്തിയിൽ ഉണ്ടാകുന്ന അസാധാരണ കോശ വളർച്ച മൂലമുണ്ടാകുന്ന ഫൈബ്രോമാസ്കുലാർ ഡിസ്പ്ലാസിയ എന്ന അവസ്ഥയും സ്കാഡുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. 

ഒരിക്കൽ വന്നവർക്ക് സ്കാഡ് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു. അതുകൊണ്ട് ഉയർന്ന രക്തസമ്മർദം, പുകവലി, ഉയർന്ന കൊളസ്ട്രോൾ പോലുളള അപകട സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളെ നിയന്ത്രിച്ച് നിർത്താൻ ശ്രമിക്കണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com