ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്!, വൃക്കകൾ തകരാറിലാകുന്നതിന്റെ സൂചന

വൃക്കയുടെ ആരോ​ഗ്യം സുപ്രധാനമാണ്. ഇവയുടെ പ്രവർത്തനം നിലയ്ക്കുകയോ മന്ദീഭവിക്കുകയോ ചെയ്യുമ്പോൾ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരത്തിൽ നിന്ന് മാലിന്യങ്ങളും അധികമായ ദ്രാവകങ്ങളും നീക്കം ചെയ്യുന്നത് മുതൽ ചുവന്ന രക്തകോശങ്ങളുടെ നിർമാണത്തിലും എല്ലുകളുടെ ആരോഗ്യത്തിലും രക്തത്തിലെ ധാതുക്കളുടെ തോത് നിലനിർത്തുന്നതിലുമൊക്കെ മുഖ്യ പങ്ക് വഹിക്കുന്ന അവയവമാണ് വൃക്ക. അതുകൊണ്ടുതന്നെ വൃക്കയുടെ ആരോ​ഗ്യം സുപ്രധാനമാണ്. ഇവയുടെ പ്രവർത്തനം നിലയ്ക്കുകയോ മന്ദീഭവിക്കുകയോ ചെയ്യുമ്പോൾ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ചൊറിച്ചിലും വരണ്ട ചർമവും: വൃക്കകളുടെ തകരാർ മൂലം രക്തത്തിലെ ധാതുക്കളുടെയും പോഷണങ്ങളുടെയും സന്തുലനം താളം തെറ്റുകയും വരണ്ട ചർമത്തിനും ചൊറിച്ചിലിനും കാരണമാകുകയും ചെയ്യും. 

കാലുകളിൽ നീര്: വൃക്ക, കരൾ, ഹൃദയ എന്നിവ തകരാറിലാകുന്നതിൻറെ സൂചനയാണ് കാലുകളിലും കാൽവണ്ണയിലുമൊക്കെ നീര് വയ്ക്കുന്നത്. വൃക്കകളുടെ പ്രശ്നം കാരണം ശരീരത്തിൽ ലവണങ്ങളും മറ്റ് മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതാണ് കാലുകളിലെ നീരിന് കാരണമാകുന്നത്. 

വിശപ്പില്ലായ്മ: ഭക്ഷണം കഴിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും വിശപ്പ് തോന്നുന്നില്ലെങ്കിൽ അത് അവ​ഗണിക്കേണ്ട കാര്യമല്ല. ശരീരത്തിൽ വിഷാംശം അടിഞ്ഞു കൂടുന്നതാണ് വിശപ്പില്ലായ്മയുടെ കാരണം. വൃക്കകൾ തകരാറിലാകുന്നതാണ് ഇതിന് കാരണം. 

അടിക്കടി മൂത്രമൊഴിക്കാനുള്ള പ്രവണത: അടിക്കടി മൂത്രമൊഴിക്കാനൻ തോന്നുന്നത് വൃക്കരോഗ ലക്ഷണമാണ്. രാത്രിയിലായിരിക്കും ഈ പ്രവണത കൂടുതൽ അനുഭവപ്പെടുക. വൃക്കകളിലെ അരിപ്പകൾക്കുണ്ടാകുന്ന നാശമാണ് ഇതിന് കാരണം. മൂത്രനാളിയിലെ അണുബാധ, പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം തുടങ്ങിയ പ്രശ്നങ്ങളും അടിക്കടി മൂത്രമൊഴിക്കാൻ മുട്ടുന്നതിന് കാരണമാകാറുണ്ട്. 

കണ്ണുകൾക്ക് ചുറ്റും തടിപ്പ്: വൃക്കകൾ ശരിയായി പ്രവർത്തിക്കാതാകുമ്പോൾ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ ശരീരം ആ​ഗീരണം ചെയ്യുന്നതിന് പകരം മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയോ കണ്ണുകൾക്ക് ചുറ്റും കെട്ടിക്കിടക്കുകയോ ചെയ്യാം. അതുകൊണ്ടുതന്നെ മൂത്രത്തിൽ പ്രോട്ടീൻ സാന്നിധ്യമുണ്ടാകുന്നതും കണ്ണുകൾക്ക് ചുറ്റുമുള്ള തടിപ്പും വൃക്കരോഗ ലക്ഷണമാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com