

ബീജമോ അണ്ഡമോ ഉപയോഗിക്കാതെ മൂലകോശങ്ങളുപയോഗിച്ച് ലോകത്തിൽ ആദ്യമായി മനുഷ്യ സിന്തറ്റിക് ഭ്രൂണം സൃഷ്ടിച്ചെടുത്ത് ശാസ്ത്രജ്ഞർ. യു എസ്സിലേയെും ബ്രിട്ടനിലെയും ശാസ്ത്രജ്ഞരാണ് ഇതിന് പിന്നിൽ. ഗർഭമലസൽ അടക്കമുള്ള സങ്കീർണ്ണതകളെക്കുറിച്ച് സൂചന നൽകാൻ കഴിവുള്ളതാണ് ഈ കൃത്രിമ ഭ്രൂണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
സ്റ്റം സെല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ഘടനകൾ ബീജമോ അണ്ഡമോ ഉപയോഗിക്കാതെയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. മനുഷ്യവികാസത്തിന്റെ ആദ്യഘട്ടത്തിലെ ഭ്രൂണങ്ങളുമായി സാമ്യമുള്ളവയാണ് ഇവ. ഇവയ്ക്കുള്ളിൽ ഹൃദയം, മസ്തിഷ്‌കം പോലെയുള്ള അവയവങ്ങളൊന്നുമില്ല. എന്നാൽ, മറുപിള്ള (പ്ലാസന്റ), ഭ്രൂണത്തെ പൊതിഞ്ഞുസംരക്ഷിക്കുന്ന സ്തരം (യോക്ക് സാക്ക്) എന്നിവയുടെ നിർമാണ കോശങ്ങൾ ഈ സിന്തറ്റിക് ഭ്രൂണത്തിൽ രൂപപ്പെട്ടിട്ടുണ്ട്.
പുതിയൊരു ജീവൻ സൃഷ്ടിക്കാനല്ല ഇതുവഴി ലക്ഷ്യമിടുന്നത് മറിച്ച് ജീവനെ രക്ഷിക്കാനാണ്. ഇതുസംബന്ധിച്ച് കൂടുതൽ ഗവേഷണങ്ങൾ ഗർഭകാലത്തെ ജനിതക രോഗങ്ങളെക്കുറിച്ചും ജനിതകവൈകല്യങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, ഗർഭം അലസൽ തുടങ്ങിയവയ്ക്ക് പിന്നിലെ കാരണങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
