സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ഭക്ഷണം മുഖ്യം!, ഇത് ഇമോഷണല്‍ ഈറ്റിങ്; ലക്ഷണങ്ങള്‍ അറിയാം

മാനസിക സമ്മര്‍ദം, ഉത്കണ്ഠ, വിരസത തുടങ്ങിയ പ്രതികൂല വികാരങ്ങളിലൂടെ കടന്നുപോകുമ്പോഴും സന്തോഷം നിറയുമ്പോഴുമെല്ലാം ഭക്ഷണം കഴിച്ച് നേരിടുന്ന രീതിയാണിത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

ന്തോഷം വന്നാലും സങ്കടമാണെങ്കിലും നിരാശ തോന്നിയാലുമൊക്കെ ഞാന്‍ ഭക്ഷണം കഴിക്കും എന്ന് പറയുന്നവരെ കണ്ടിട്ടില്ലേ, ഇതാണ് ഇമോഷണല്‍ ഈറ്റിങ്. മാനസിക സമ്മര്‍ദം, ഉത്കണ്ഠ, വിരസത തുടങ്ങിയ പ്രതികൂല വികാരങ്ങളിലൂടെ കടന്നുപോകുമ്പോഴും സന്തോഷം നിറയുമ്പോഴുമെല്ലാം ഇവയെ ഭക്ഷണം കഴിച്ച് നേരിടുന്ന രീതിയാണിത്. എന്നാല്‍ ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. 

ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമുണ്ടായിട്ടല്ല ഈ ഘട്ടത്തില്‍ പലരും ഭക്ഷണം കഴിക്കുന്നത്, മറിച്ച മാനസികവും വൈകാരികവുമായ ആഗ്രഹമാണ് ഇതിന് പിന്നില്‍. അതുകൊണ്ടുതന്നെ, ഇങ്ങനെയുള്ളവര്‍ സഹായം തേടേണ്ടത് അനിവാര്യമാണ്.

നിങ്ങള്‍ ഇമോഷണല്‍ ഈറ്റിങ്ങിന് അടിമയാണോ? എങ്ങനെ അറിയാം? 

വിശപ്പില്ലാത്തപ്പോഴും ഭക്ഷണം കഴിക്കാറുണ്ടോ? - ഇമോഷണല്‍ ഈറ്റിങ്ങിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണിത്. ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാനായി ഭക്ഷണം കഴിക്കുന്നതിന് പകരം വൈകാരികമായ ആഗ്രഹം കൊണ്ടുമാത്രമാണ് ഈ സാഹചര്യങ്ങളില്‍ നമ്മള്‍ ആഹാരം കളിക്കുന്നത്. 

ചില പ്രത്യേക ഭക്ഷണത്തിനായി കൊതിക്കാറുണ്ടോ? -- വൈകാരികമായി ഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് അവരുടെ വികാരങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക തരം ഭക്ഷണത്തിനോട് കൊതി തോന്നും. ഉദ്ദാഹരണത്തിന്, സമ്മര്‍ദ്ദം തോന്നുമ്പോള്‍ ഐസ്‌ക്രീം അല്ലെങ്കില്‍ പിസ കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. 

വികാരങ്ങള്‍ മറയ്ക്കാനായി ഭക്ഷണം - വികാരങ്ങള്‍ പ്രകടിപ്പിക്കാതെ മറച്ചുപിടിക്കാനായും ചിലര്‍ ഭക്ഷണത്തെ ആയുധമാക്കാറുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ ഇവര്‍ക്ക് ഉത്കണ്ഠ, വിഷാദം മുതലായ വികാരങ്ങളില്‍ നിന്ന് താത്കാലിക ആശ്വാസം തോന്നും. 

ഒറ്റയ്ക്കുള്ള ഭക്ഷണം - വൈകാരികമായി ഭക്ഷണം കഴിക്കുമ്പോള്‍ പലരും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത് ചിലപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് തങ്ങളുടെ ഭക്ഷണശീലം മറച്ചുപിടിക്കാന്‍ ആഗ്രഹിച്ചുകൊണ്ടും ചെയ്യാറുണ്ട്. ആളുകളുടെ വിലയിരുത്തലുകളെയും വിമര്‍ശനങ്ങളെയും ഒഴിവാക്കാനാണ് ഇത്തരത്തില്‍ ഒറ്റയ്ക്കിരുന്ന് കഴിക്കുന്നത്. 

വയറ് നിറഞ്ഞാലും കഴിക്കും - ഭക്ഷണം കഴിച്ച് വയറ് നിറഞ്ഞാലും വീണ്ടും കഴിച്ചുകൊണ്ടിരിക്കും. എത്രമാത്രം ഭക്ഷണം കഴിക്കുന്നു എന്നതിനുപരി ഭക്ഷണം കഴിക്കുന്നതുവഴി ലഭിക്കുന്ന ആശ്വാസവും സംതൃപ്തിയുമാണ് ഇവരുടെ ലക്ഷ്യം. 

കുറ്റബോധവും അപമാനവും - ഒരുപാട് ഭക്ഷണം കഴിച്ചതിനുശേഷം പലര്‍ക്കും കുറ്റബോധവും അപമാനവും തോന്നാറുണ്ട്. ഇങ്ങനെ തോന്നുന്നത് പിന്നീട് വീണ്ടും ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന തലത്തിലേക്ക് വികാരങ്ങളെ നയിക്കും. 

ഒരു ട്രിഗര്‍ തോന്നുമ്പോള്‍ അങ്ങ് ഭക്ഷണം കഴിക്കും - ചിലപ്പോള്‍ ഇഷ്മുള്ള ഭക്ഷണം കാണുമ്പോള്‍ തോന്നുന്ന കൊതി, മറ്റുചിലപ്പോള്‍ ചില സ്ഥലത്ത് എത്തുമ്പോള്‍ ഉണ്ടാകുന്ന ആഗ്രഹം, അങ്ങനെയുള്ള പ്രേരണകള്‍ മൂലം ഭക്ഷണം കഴിക്കുന്നതും ഇമോഷല്‍ ഈറ്റേഴ്‌സിന്റെ ഒരു രീതിയാണ്. 

ഭക്ഷണം നിയന്ത്രിക്കാന്‍ ഒരു രക്ഷയുമില്ല! - അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനോ ഭക്ഷണരീതി നിയന്ത്രിക്കാനോ ഒന്നും ഇവര്‍ക്ക് കഴിയില്ല. ഉദ്ദാഹരണത്തിന്, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ പറ്റാതാകുക, ചില ഇഷ്ടവിഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയാതെവരുക തുടങ്ങിയ കാര്യങ്ങള്‍ ശരീരഭാരം കൂടുന്നതടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 

ആശ്വാസം കിട്ടാന്‍ ഭക്ഷണം - ഭക്ഷണത്തെ ആശ്വാസം, സുരക്ഷിതത്വം മുതലായ അനുഭവങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ഇവര്‍. ഈ സ്വഭാവം പലപ്പോഴും കുട്ടിക്കാലത്തെ അനുഭവങ്ങളും ട്രോമയും മൂലമാകാം. ഇത് വിദഗ്ധ സഹായമില്ലാതെ മറികടക്കാന്‍ പ്രയാസമായിരിക്കും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com