ചൂടിനെ തോല്‍പ്പിക്കണോ? ഉറപ്പായും പരീക്ഷിക്കാം ഈ തണ്ണിമത്തന്‍ ഷേയ്ക്ക്

ചൂടിനെ ശമിപ്പിക്കാന്‍ മാത്രമല്ല ശരീരഭാരം നിയന്ത്രിക്കാനും തിളങ്ങുന്ന ചര്‍മ്മത്തിനുമെല്ലാം തണ്ണിമത്തന്‍ ഷേയ്ക്ക് ബെസ്റ്റാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചൂട് കൂടുന്നതിനൊപ്പം ഇടയ്ക്കിടെ ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളവും ഐസ്‌ക്രീമുമെല്ലാം അകത്താക്കുന്നത് ഇപ്പോള്‍ ശീലമായിക്കഴിഞ്ഞു. കടുത്ത വേനലിനെ തോല്‍പ്പിക്കാനുള്ള പരിശ്രമത്തിലാണെങ്കില്‍ ഉറപ്പായും തണ്ണിമത്തന്‍, മസ്‌ക്‌മെലണ്‍ പോലെയുള്ള പഴങ്ങളെ കൂട്ടുപിടിച്ചോളൂ. ധാരാളം ജലാംശം അടങ്ങിയിട്ടുള്ള ഇവ ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ ഈ വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ ഷേയ്ക്ക് ഉറപ്പായും പരീക്ഷിക്കണം. ചൂടിനെ ശമിപ്പിക്കാന്‍ മാത്രമല്ല ശരീരഭാരം നിയന്ത്രിക്കാനും തിളങ്ങുന്ന ചര്‍മ്മത്തിനുമെല്ലാം ഇത് ബെസ്റ്റാണ്. 

തണ്ണിമത്തനില്‍ 90ശതമാനവും വെള്ളമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇത് നല്ലതാണ്. 100ഗ്രാം തണ്ണിമത്തനില്‍ വെറും 30 ഗ്രാം മാത്രമാണ് കലോറി. കൊഴുപ്പിനെ വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുന്ന അര്‍ജിനൈന്‍ എന്ന അമിനോ ആസിഡിന്റെ മികച്ച ഉറവിടം കൂടിയാണ് തണ്ണിമത്തന്‍. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, സി എന്നിവ ചര്‍മ്മത്തിനും മുടിക്കും നല്ലതാണ്. 

തണ്ണിമത്തന്‍ ഷേയ്ക്ക് തയ്യാറാക്കുന്ന വിധം

തണ്ണിമത്തന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് രണ്ട് കപ്പുകളില്‍ നിറയ്ക്കുക. ഇത് ഒരു ബ്ലെന്‍ഡറില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് അല്‍പ്പം ഇളനീരും മിന്റ്, ബ്ലാക്ക് സോള്‍ട്ട് എന്നിവയും ചേര്‍ക്കുക. നന്നായി ബ്ലെന്‍ഡ് ചെയ്‌തെടുത്തശേഷം ഐസ് ക്യൂബുകളും ചേര്‍ത്ത് കുടിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com