

ശരീരത്തിൽ നിന്ന് വിഷാംശം പുറന്തള്ളി കൊഴുപ്പും പ്രോട്ടീനും കാർബോഹൈഡ്രേറ്റുമെല്ലാം ദഹിപ്പിക്കാനും ഗ്ളൈക്കോജൻ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ ശേഖരിച്ച് വയ്ക്കാനുമൊക്കെ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കരൾ. കരളിനെ ബാധിക്കുന്ന രോഗങ്ങളിൽ ഏറ്റവും വ്യാപകമായ ഒന്നാണ് ഫാറ്റി ലിവർ. കരളിൽ അമിതമായി കൊഴുപ്പടിയുന്നതാണ് ഫാറ്റി ലിവർ ഡിസീസ്.
മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവർ, മദ്യപാനികൾ അല്ലാത്തവർക്ക് വരുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്നിങ്ങനെ രണ്ട് വിധത്തിലാണ് ഈ രോഗം കണ്ടുവരുന്നത്. വയറുവേദന മുതൽ വയർ നിറഞ്ഞെന്ന തോന്നൽ, വിശപ്പില്ലായ്മ, വയർ വീർക്കൽ,
മനംമറിച്ചിൽ, ഭാരനഷ്ടം, കാലുകളിൽ നീര്, ചർമത്തിനും കണ്ണിനും മഞ്ഞനിറം, ക്ഷീണം തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഇവയല്ലാതെ ഒരാൾ നടക്കുന്ന രീതിയിൽ വരെ ഫാറ്റി ലിവർ രോഗം മാറ്റമുണ്ടാക്കും.
ഫാറ്റി ലിവർ നാഡീവ്യൂഹത്തെ ബാധിക്കുന്നതുകൊണ്ടാണ് നടപ്പിൽ മാറ്റം പ്രകടമാകുന്നത്. അസ്ഥിരമായ നടത്തം, വീഴാനുള്ള പ്രവണത എന്നിവ ഫാറ്റി ലിവർ രോഗികൾ പ്രകടിപ്പിക്കാം. നടത്തം മാത്രമല്ല പെരുമാറ്റത്തിലും മൂഡിലും സംസാരത്തിലും ഉറക്കത്തിലുമൊക്കെ ഫാറ്റി ലിവർ നാഡീവ്യൂഹത്തെ ബാധിക്കുന്നതുമൂലം മാറ്റമുണ്ടായേക്കാം. പോഷകസമ്പുഷ്ടമായ ഭക്ഷണം, വ്യായാമം എന്നിവ ഉറപ്പാക്കുന്നത് ഫാറ്റി ലിവർ രോഗത്തെ അകറ്റി നിർത്താൻ ആവശ്യമാണ്. പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഒഴിവാക്കുകയും വേണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates