അമിതവണ്ണമുള്ള അമ്മമാരുടെ പെൺമക്കൾക്കും അമിത വണ്ണമുണ്ടാകാം; പഠനം 

ശരീരത്തിൽ അമിതമായ കൊഴുപ്പും ഭാരവുമുള്ള അമ്മമാരുടെ പെൺമക്കൾക്ക് സ്വയമേ കൊഴുപ്പ് കൂടാനുള്ള സാധ്യതയുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മിതവണ്ണം ഒരുപാടുപേർ നേരിടുന്ന പ്രശ്നമാണ്. ജീവിതശൈലിയിലും ഭക്ഷണത്തിലെ പ്രശ്നങ്ങളും മാത്രമല്ല അമിതവണ്ണത്തിന് പിന്നിൽ മറ്റ് കാരണങ്ങളും ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് പഠനം. അമിതവണ്ണമുള്ള അമ്മമാരുടെ പെൺമക്കൾക്ക് അമിതവണ്ണത്തിന് സാധ്യതയുണ്ടെന്നാണ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 

ശരീരത്തിൽ അമിതമായ കൊഴുപ്പും ഭാരവുമുള്ള അമ്മമാരുടെ പെൺമക്കൾക്ക് സ്വയമേ കൊഴുപ്പ് കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം ഓഫ് ദി എൻഡോക്രൈൻ സൊസൈറ്റിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എന്നാൽ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് പഠനത്തിൽ വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ് ​ഗവേഷകർ പറയുന്നത്. 

ഒമ്പത് വയസ്സിന് മുകളിലുള്ള 240 കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവരുടെ ശരീരത്തിലെ കൊഴുപ്പും മസിലും അളന്നു.  കുട്ടികളുടെ ശരീരഭാരസൂചികയ്ക്കും (ബിഎംഐ) ശരീരത്തിലെ കൊഴുപ്പിന്റെ അളവിനും മാതാപിതാക്കളുടേതുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു. പെൺകുട്ടികൾക്ക് അവരുടെ അമ്മമാരുടേതിന് സമാനമായ ബിഎംഐ ആണെന്നാണ് ഗവേഷകസംഘം കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com