ചെമ്പ് പാത്രങ്ങള്‍ ഇഷ്ടമാണോ? പക്ഷെ, ഇവ പാചകം ചെയ്യരുത്
By സമകാലികമലയാളം ഡെസ്ക് | Published: 31st March 2023 05:23 PM |
Last Updated: 31st March 2023 05:23 PM | A+A A- |

പ്രതീകാത്മക ചിത്രം
പാചകം ഇഷ്ടപ്പെടുന്നതുപൊലെതന്നെ ഇപ്പോള്‍ പലരും പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങളും മറ്റ് ഉപകരണങ്ങളും ശ്രദ്ധയോടെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. സ്റ്റീല്‍ പാത്രങ്ങളുടെ സെറ്റ് മുതല്‍ മോഡേണ്‍ ലുക്ക് നല്‍കുന്ന സെറാമിക് പാത്രങ്ങള്‍ക്കുവരെ ആരാധകര്‍ ഏറെയാണ്. അതുപോലെതന്നെ പഴയ ചെമ്പ് പാത്രങ്ങളെയും ആരും മറന്നിട്ടില്ല. വില കൂടുതലാണെങ്കിലും ഒരു പ്രത്യേക ഭംഗി തന്നെയാണ് ചെമ്പ് പാത്രങ്ങള്‍ക്ക്. എന്നുകരുതി എല്ലാ വിഭവങ്ങളും ചെമ്പ് കൊണ്ടുള്ള പാത്രങ്ങളിൽ പാകം ചെയ്യാന്‍ പാടില്ല.
► നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമാണ് തക്കാളി. പല റെസിപ്പികളിലും തക്കാളി സ്ഥാനം പിടിക്കാറുമുണ്ട്. എന്നാല്‍ ഇവയുടെ അസിഡിക് സ്വഭാവം മൂലം തക്കാളി ചെമ്പ് പാത്രങ്ങളില്‍ പാകം ചെയ്യരുത്.
► അച്ചാര്‍ മുതല്‍ ചൈനീസ് വെറൈറ്റികള്‍ തയ്യാറാക്കുമ്പോള്‍ വരെ വിനാഗിരി ഉപയോഗിക്കാറുണ്ട്. എന്നാല്‍ മിനറല്‍സ് അടങ്ങിയ വിനാഗിരി ചെമ്പ് പാത്രങ്ങളില്‍ ഉപയോഗിക്കരുത്. പല റെസിപ്പികളിലും തക്കാളിക്ക് പകരം വിനാഗിരി ഉപയോഗിക്കാറുണ്ട്, ഇങ്ങനെ വരുമ്പോഴും പാചകത്തിന് ചെമ്പ് പാത്രങ്ങള്‍ ഒഴിവാക്കാന്‍ മറക്കരുത്.
► പാല്‍ ചെമ്പ് പാത്രങ്ങളില്‍ ചൂടാക്കരുതെന്ന് പലര്‍ക്കും അറിയില്ല. പാലിലും മിനറലുകള്‍ ഉള്ളതുകൊണ്ടാണിത്. പാല്‍ ചെമ്പ് പാത്രങ്ങളില്‍ ചൂടാക്കുന്നത് ഭക്ഷവിഷബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളില്‍ പാല്‍ ചൂടാക്കുന്നതാണ് ഏറ്റവും ഉത്തമം.
► തൈര് പോലുള്ള പാലുത്പന്നങ്ങളും ചെമ്പ് പാത്രത്തില്‍ തയ്യാറാക്കാനോ സൂക്ഷിച്ചുവയ്ക്കാനോ പാടില്ല. ഇവ കൂടുതല്‍ സമയം ചെമ്പ് പാത്രങ്ങളില്‍ വയ്ക്കുമ്പോള്‍ അവയുടെ നിറം മാറുകയും കയ്പ്പ് രുചിയുണ്ടാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇവ കഴിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും.
► ചൂടാക്കുമ്പോള്‍ ചെമ്പില്‍ രാസമാറ്റം സംഭവിക്കും. അതുകൊണ്ടുതന്നെ ചെമ്പ് പാത്രങ്ങളില്‍ വെള്ളം തിളപ്പിക്കുന്നത് നല്ലതല്ല. അതേസമയം ആറിയ വെള്ളം സൂക്ഷിക്കാന്‍ ചെമ്പ് പാത്രങ്ങളും കുപ്പികളും ഉപയോഗിക്കാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൂടുതല്‍ തവണ പല്ല് തേച്ചാല്‍ പ്രമേഹ സാധ്യത കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ