മുടി കൊഴിച്ചില്‍ തടയാന്‍ ഇതാ ഒരു സീക്രട്ട് സ്മൂത്തി!; റെസിപ്പി 

പാലും തൈരും ഒന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന ഈ സ്മൂത്തിയിലെ ചേരുവകളാണ് മുടികൊഴിച്ചിലിനെ പ്രതിരോധിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഴിക്കുന്ന ഭക്ഷണമാണ് ചര്‍മ്മത്തിന്റെയും മുടിയുടെയുമൊക്കെ ആരോഗ്യത്തില്‍ പ്രതിഫലിക്കുന്നതെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെയാണ് മുടികൊഴിച്ചില്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പറയുന്നത്. മുടികൊഴിച്ചിലിന് പാരമ്പര്യം മുതല്‍ സ്‌ട്രെസ്, പോഷകക്കുറവ് അടക്കം പല കാരണങ്ങള്‍ ഉണ്ട്. ഉറക്കക്കുറവും തലമുടിയില്‍ കെമിക്കലുകള്‍ ധാരാളമായി ഉപയോഗിക്കുന്നതും അന്തരീക്ഷമലിനീകരണവുമെല്ലാം മുടികൊഴിച്ചിലിന് കാരണമാകും. എന്നാല്‍ സ്മൂത്തി കുടിച്ച് മുടികൊഴിച്ചില്‍ തടയാം എന്ന് എത്രപേര്‍ക്കറിയാം?

പാലും തൈരും ഒന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന ഈ സ്മൂത്തി തലമുടി കൊഴിയുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഡെര്‍മ്മറ്റോളജിസ്റ്റ് ഡോ. വന്ദന പഞ്ചാബി പറയുന്നു. സ്മൂത്തി തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളാണ് മുടികൊഴിച്ചിലിനെ പ്രതിരോധിക്കുന്നത്. ഒരു പാനില്‍ ചിയ സീഡ്‌സ്, ഫ്‌ളാക് സീഡ്‌സ്, സണ്‍ഫ്‌ളവര്‍ സീഡ്‌സ്, മത്തങ്ങാക്കുരു, കരുഞ്ചീരകം, താമര വിത്ത് എന്നിവ റോസ്റ്റ് ചെയ്‌തെടുക്കണം. വെള്ളത്തില്‍ കുതിര്‍ത്ത് വച്ച ബദാമും ഈന്തപ്പഴവും ചേര്‍ത്ത് നട്ട്‌സ് എല്ലാം മികിസിയില്‍ പൊടിച്ചെടുക്കണം. ആവശ്യത്തിന് വെള്ളമെടുത്ത് അതിലേക്ക് ഈ പൊടി രണ്ട് സ്പൂണ്‍ ചേര്‍ത്തശേഷം ബ്ലെന്‍ഡറില്‍ സ്മൂത്തി പരുവത്തില്‍ അടിച്ചെടുക്കാം. 

ചിയ സീഡിലുള്ള അമിനോ ആസിഡുകള്‍ മുടി കൊഴിച്ചിലിനെ തടയും. സൂര്യകാന്തി ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. കരിഞ്ചീരകം രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യും. മത്തങ്ങയുടെ വിത്തില്‍ ധാരാളം ഒലിക്, ലിനോലെയുക് ആസിഡ് എന്നുവ ഉണ്ട്. ഫോക്‌സ് നട്ടുകള്‍ പ്രോട്ടീനും മഗ്നീഷ്യവും നല്‍കി മുടിയെ ശക്തിപ്പെടുത്തും. ഈന്തപ്പഴവും ബദാമും ചേര്‍ക്കുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ആവശ്യമായ ഇരുമ്പ് നല്‍കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com