ഇന്ന് ലോക ചിരി ദിനം; സമ്മർദ്ദത്തെ തോൽപ്പിക്കാൻ ചിരിയെ ആയുധമാക്കാം 

ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കുന്നതിനും പ്രതിരോധശക്തി കൂട്ടുന്നതിനും ചിരി സഹായിക്കും
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ത്ര സമ്മർദ്ദവും ടെൻഷനുമൊക്കെ അനുഭവിക്കുന്നുണ്ടെങ്കിലും കുറച്ചുസമയമെങ്കിലും മനസ്സ് തുറന്നൊന്ന് ചിരിക്കാനായാൽ അത് ഒരുപാട് ആശ്വസം നൽകാറുണ്ട്. എല്ലാവരെയും ഉള്ള് തുറന്ന് ചിരിക്കാൻ പ്രേരിപ്പിക്കുകയും അതിന്റെ ​ഗുണങ്ങൾ ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ദിവസമാണ് ലോക ചിരി ദിനം. എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ചിരിദിനമായി ആചരിക്കുന്നത്. ഈ വർഷം മേയ് 7, അതായത് ഇന്നാണ് ചിരിക്കായി മാറ്റവിച്ചിരിക്കുന്ന ദിവസം. 

ചിരി മനസ്സിനെ മാത്രമല്ല ശരീരത്തെയും കരുത്തുള്ളതാക്കും. ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കുന്നതിനും പ്രതിരോധശക്തി കൂട്ടുന്നതിനും ചിരി സഹായിക്കും. സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കുകയും അതുവഴി ഹാപ്പി ഹോർമോണുകളെ ഉത്തേജിപ്പിക്കുകയുമാണ് ചിരിയിലൂടെ സംഭവിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും മുഖത്തെ പേശികൾക്ക് വ്യായാമം നൽകാനും ചിരി നല്ലതാണ്. 

ചിരിക്കുമ്പോൾ ജീവിതം മെച്ചപ്പെടുകയും ആയുസ്സ് വർദ്ധിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. പോസിറ്റീവ് മനോഭാവം ആർജ്ജിക്കാനും ശുഭാപ്തിവിശ്വാസത്തോടെ മുന്നേറാനും ചിരിക്കുന്നത് സഹായിക്കും.  

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com