യാത്ര പോകുന്നുണ്ടോ? എന്ത് കഴിക്കും!, 8 ഡയറ്റ് ടിപ്പുകള്‍ ഇതാ

യാത്ര ചെയ്യുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ശരിയായ ധാരണ ഉണ്ടായിരിക്കണം. യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട് ചില ഡയറ്റ് ടിപ്പ്സ് നോക്കാം
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

രു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ സമയവും ബജറ്റുമടക്കം പല കാര്യങ്ങളും പരിഗണിക്കാറുണ്ട്. പോകണ്ട സ്ഥലങ്ങള്‍, താമസം, വണ്ടി അങ്ങനെ ഒരുപാട് കാര്യങ്ങള്‍. ടിക്കറ്റും താമസവുമെല്ലാം ശരിയായെങ്കിലും പ്ലാനുകള്‍ അവസാനിക്കില്ല. മറ്റെല്ലാ കാര്യങ്ങളും പോലെതന്നെ യാത്രയില്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും ശരിയായ ധാരണ ഉണ്ടായിരിക്കണം. യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട് ചില ഡയറ്റ് ടിപ്പ്സ് നോക്കാം...

വെള്ളം കിടിക്കാന്‍ മറക്കണ്ട

എപ്പോള്‍ യാത്ര ചെയ്യുമ്പോഴും കൈയില്‍ വെള്ളം കരുതാന്‍ ഓര്‍ക്കണം. വെള്ളം കൈയിലുണ്ടായാല്‍ മാത്രം പോര കൃത്യമായ ഇടവേളകളില്‍ കുടിക്കുകയും വേണം. യാത്ര പോകുമ്പോള്‍ പതിവ് ദിനചര്യകളില്‍ അടിമുടി മാറ്റമുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട്, ശരീരത്തിന് വേണ്ട അടിസ്ഥാന കാര്യങ്ങള്‍ നല്‍കാനെങ്കിലും ഓര്‍ക്കണം. ഇളനീരും നാരങ്ങാവെള്ളവുമൊക്കെ ഇടയ്ക്ക് കുടിക്കാം. തണുപ്പുള്ള സ്ഥലത്തേക്കാണ് യാത്രയെങ്കില്‍ ചൂട് ഹെര്‍ബല്‍ ചായ ആകാം. 

കഫീന്‍ വേണ്ട

യാത്രയ്ക്കിടെ ചായയും കാപ്പിയും സോഫ്റ്റ് ഡ്രിങ്കുമൊക്കെ കുടിക്കാറുണ്ടല്ലേ? എളുപ്പത്തില്‍ കിട്ടും എന്നതുതന്നെയാണ് ഇത്തരം ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുള്ള കാരണം. പക്ഷെ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നീര്‍ജ്ജലീകരണം ഒഴിവാക്കാന്‍ നല്ലത്. 

ജീരകം കൈയില്‍ കരുതാം

ജീരകം യാത്രയില്‍ ഒരു അടിപൊളി കൂട്ടാണ്. ഭക്ഷണത്തിന് ശേഷം പലരും ജീരകം കഴിക്കുന്നത് കണ്ടിട്ടില്ലേ? ദഹനത്തിന് സഹായിക്കും എന്നതുകൊണ്ടാണ് ഇത്. അതുമാത്രമല്ല പെരുംജീരകത്തിന് ശരീരത്തെ തണുപ്പിക്കാനും വിഷാംശം ഇല്ലാതാക്കാനുമുള്ള കഴിവുണ്ട്. ഓക്കാനം പോലുള്ള ബുദ്ധിമുട്ടുകളെ ചെറുക്കാനും ജീരകം നല്ലതാണ്. 

കൊറിക്കുമ്പോള്‍ ശ്രദ്ധിക്കാം

യാത്രയ്ക്കിടെ കൊറിക്കാനെടുക്കുന്ന ഭക്ഷ്യസാധനങ്ങള്‍ അധികം ഫ്‌ളേവറുകള്‍ ഇല്ലാത്തവ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. യാത്ര ചെയ്യുമ്പോള്‍ ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടാകുമെന്നതുകൊണ്ടുതന്നെ ഫ്‌ളേവര്‍ അടങ്ങിയ ഭക്ഷ്യസാധനങ്ങള്‍ ഈ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. 

ചിപ്‌സ് വേണ്ട നട്ട്‌സ് മതി

യാത്ര പോകുമ്പോള്‍ പാക്കറ്റില്‍ കിട്ടുന്ന ജങ്ക് സ്‌നാക്കുകള്‍ വാങ്ങിക്കൂട്ടുന്ന ശീലം പലര്‍ക്കുമുണ്ട്. ഇവ ചെറിയ അളവില്‍ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ലെങ്കിലും അമിതമായാല്‍ നല്ലതല്ല. അനാരോഗ്യകരമായ കൊഴുപ്പല്ലാതെ പോഷകഗുണമൊന്നും ഇവയില്‍ നിന്ന് ലഭിക്കില്ലെന്ന കാര്യം മറക്കണ്ട. അതുകൊണ്ട് ഇവയ്ക്ക് പകരമായ ഫൈബറും പ്രോട്ടീനും അടങ്ങിയ ആരോഗ്യകരമായ സ്‌നാക്കുകള്‍ കൈയില്‍ കരുതുന്നതാണ് നല്ലത്. ഇതിന് ഏറ്റവും മികച്ച ഓപ്ഷന്‍ നട്ട്‌സ് ആണ്.

വ്യത്യസ്ത വിഭവങ്ങളോട് നോ പറയണ്ട

ഭക്ഷണത്തില്‍ ശ്രദ്ധിക്കണം എന്നുപറയുമ്പോള്‍ നല്ല ഭക്ഷണത്തോട് മുഖം തിരിക്കണം എന്നര്‍ദ്ധമില്ല. പോകുന്ന സ്ഥലത്തെ നാടന്‍ വിഭവങ്ങളും വ്യത്യസ്ത രുചികളുമെല്ലാം പരീക്ഷിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കരുത്. പക്ഷെ ദിവസവും എന്തെല്ലാമാണ് കഴിക്കുന്നത് എന്ന് ശ്രദ്ധിക്കണം. ഉച്ചഭക്ഷണം നന്നായി കഴിച്ചെങ്കില്‍ അത്താഴം ലഘുവാക്കാന്‍ ശ്രദ്ധിക്കാം. ഒരുപാട് എണ്ണമയമുള്ള ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കില്‍ ഡീറ്റോക്‌സ് പാനീയങ്ങള്‍ കുടിക്കുന്നത് നല്ലതാണ്. 

പ്രഭാതഭക്ഷണം ഉറപ്പാക്കാം

പലപ്പോഴും കാഴ്ച്ചകള്‍ കണ്ട് നടക്കുന്നതിനിടയിലും വ്യത്യസ്ത സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടയിലും പലരും ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ വിട്ടുപോകാറുണ്ട്. ചിലരാകട്ടെ മനപ്പൂര്‍വ്വം ഒഴിവാക്കുകയും ചെയ്യും. പക്ഷെ പ്രാതലിന് എന്തെങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ദിവസം മുഴുവന്‍ ക്ഷീണവും തളര്‍ച്ചയുമായിരിക്കും. 

ഭക്ഷണം നേരത്തെ പ്ലാന്‍ ചെയ്യാം

ചെല്ലുന്നിടത്തുനിന്ന് കിട്ടുന്നത് കഴിക്കാം എന്നാണ് യാത്രകളില്‍ പൊതുവേ കരുതുന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് പ്രശ്‌നമൊന്നും ഇല്ലെങ്കിലും ഒരു ബാക്കപ്പ് പ്ലാന്‍ ഉണ്ടായിരിക്കുന്നതും നല്ലതാണ്. എവിടെനിന്ന് എന്ത് കഴിക്കുമെന്നതിനെക്കുറിച്ച് ചെറിയൊരു ധാരണയെങ്കിലും ഉണ്ടായിരിക്കണം. ഭക്ഷണം കഴിക്കുന്നതിനിടയിലെ ഇടവേള കൂടുന്നത് പലര്‍ക്കും അസിഡിറ്റി അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുമാത്രമല്ല എവിടെനിന്ന് ഭക്ഷണം കഴിക്കുമെന്ന ചര്‍ച്ചചെയ്ത് ഒരുപാട് സമയം പാഴാകുകയും ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com