വായിലിട്ട് ചവച്ചരയ്ക്കുമ്പോൾ പല്ലിനെ മറക്കരുത്; ഇവ ഉപേക്ഷിച്ചാൽ നല്ലത് 

പല്ലിനെ കരുത്തോടെ കാക്കാനും ആരോഗ്യത്തോടെ സൂക്ഷിക്കാനും ആഹാരകാര്യങ്ങളിൽ ശ്രദ്ധിക്കണം, പതിവായി കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്... 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ല്ലിന്റെ ആരോഗ്യം മോശമാകുന്നത് പല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകാറുണ്ട്. അതുകൊണ്ട് മറ്റേതൊരു അവയവത്തിന്റെ ആരോഗ്യത്തിലും കാണിക്കുന്ന ശ്രദ്ധ പല്ലിന്റെ കാര്യത്തിലും വേണം. പലപ്പോഴും നിസാരമെന്ന് കരുതുന്ന കാര്യങ്ങൾ പല്ലിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. കഴിക്കുന്ന ഭക്ഷണം പല്ലിനെ ഏത് രീതിയിൽ ബാധിക്കും എന്ന് ചിന്തിക്കാതെ പോലുമാണ് നമ്മൾ പലതും വായിലിട്ട് ചവച്ചരയ്ക്കുന്നത്. വേദന തോന്നാത്തിടത്തോളം പ്രശ്‌നമൊന്നും ഇല്ലെന്നാണ് പൊതുവേ കരുതുത്. എന്നാൽ ക്കുക തന്നെ വേണം. 

പല്ലിന്റെ ആരോഗ്യത്തിനായി ഉപേക്ഷിക്കേണ്ടവ

ബ്രെഡ്

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ വൈറ്റ് ബ്രെഡ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പല്ലിനെ പ്രതികൂലമായി ബാധിക്കും. ദഹനപ്രക്രിയയിൽ ഇവ അസിഡിക് ഉപോൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത് പല്ലിലെ ധാതുക്കൾ നഷ്ടമാകാൻ കാരണമാകും. പതിവായി ഇത്തരം ഭക്ഷണം കഴിക്കുമ്പോൾ പല്ലിൽ കാവിറ്റി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

ഉരുളക്കിഴങ്ങ് ചിപ്‌സ്

ബ്രെഡ്ഡിൽ എന്നപോലെ ഉരുളക്കിഴങ്ങ് ചിപ്‌സിലും കാർബോഹൈഡ്രേറ്റ് കൂടുതലാണ്. അന്നജം അടങ്ങിയ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുമ്പോൾ ബാക്ടീരിയ പിടിമുറുക്കാൻ തുടങ്ങും. മാത്രമല്ല ചിപ്‌സ് കഴിക്കുമ്പോൾ ചെറിയ കഷ്ണങ്ങൾ പല്ലുകൾക്കിടയിൽ കുടുങ്ങുകയും ശരിയായി നീക്കം ചെയ്തില്ലെങ്കിൽ അവ അഴുകുകയും ചെയ്യും. 

മിഠായികളും ചോക്ലേറ്റും

മിഠായികളും ചോക്ലേറ്റും പല്ലിന് കേടുവരുത്തും എന്ന കാര്യത്തിൽ സംശയമില്ല. സ്ഥിരമായി ഇവ കഴിക്കുന്നത് പല്ലുകൾക്കും മോണകൾക്കും ഗുരുതരമായ തകരാറുണ്ടാക്കും. 

ഫ്രൂട്ട് ജ്യൂസ്

പല ഫ്രൂട്ട് ജ്യൂസുകളും അസിഡിക് ആണെന്നതിനാൽ ഇവ പല്ലുകൾക്ക് അത്ര നല്ലതല്ല. പല്ലിന്റെ ഇനാമലിനെ തകർക്കാൻ ഇവ ഇടയ്ക്കിടെ കുടിക്കുന്നത് കാരണമാകും. ഓറഞ്ച്, മുന്തിരി, നാരങ്ങ മുതലായവയുടെ ജ്യൂസ് പതിവാക്കുന്നവർ പല്ലിനെ മറക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇവയുടെ അസിഡിക് സ്വഭാവത്തിന് പുറമേ ഇത്തരം ജ്യൂസുകൾ തയ്യാറാക്കുമ്പോൾ നമ്മൾ പഞ്ചസാരയും ചേർക്കും. വീട്ടിൽ തയ്യാറാക്കുന്നവയേക്കാൾ അധികമായിരിക്കും പാക്കറ്റിൽ കിട്ടുന്ന ജ്യൂസിലെ പഞ്ചസാരയുടെ അളവ്. ആസിഡും പഞ്ചസാരയും ഒന്നിക്കുമ്പോൾ പല്ലിൽ സാരമായ പ്രശ്‌നം സൃഷ്ടിക്കും. 

സോഡ, കാർബണേറ്റഡ് പാനീയങ്ങൾ

സോഡയും കാർബണേറ്റഡ് പാനീയങ്ങളുമൊക്കെ ഷുഗർ അമിതമായി അടങ്ങിയിട്ടുള്ളതാണ്. ഇത്തരം പാനീയങ്ങൾ കുടിക്കുന്നത് പല്ലിന്റെ ഇനാമൽ തകർക്കാൻ കാരണമാകും. അതുകൊണ്ട് ഇവ കുടിച്ചാലും ഉടനടി പല്ല് തേക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. അതുപോലെതന്നെ ഇവ കുടിക്കുമ്പോൾ അധികനേരം വായിൽ വച്ചുകൊണ്ടിരിക്കുകയും ചെയ്യരുത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com