തിളങ്ങുന്ന ചര്‍മ്മം കിട്ടാക്കനിയൊന്നുമല്ല; ഇക്കാര്യങ്ങള്‍ ശീലിക്കൂ, ഒരാഴ്ച്ചയില്‍ മാറ്റമറിയാം 

ചര്‍മ്മം കൂടുതല്‍ തിളക്കത്തോടെയും ആരോഗ്യത്തോടെയും സംരക്ഷിക്കാന്‍ ചില ഡയറ്റ് ടിപ്‌സ് ഇതാ...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ല്ല ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ബാഹ്യവഴികള്‍ തിരയുന്നതിനൊപ്പം കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധിക്കണം. സമീകൃതാഹാരം കഴിക്കുമ്പോള്‍ ചര്‍മ്മത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകും. അതേസമയം വേണ്ട പോഷകങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ മുഖക്കുരു അടക്കമുള്ള പല ചര്‍മ്മരോഗങ്ങളും പിടിമുറുക്കും. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ചര്‍മ്മം കൂടുതല്‍ തിളക്കത്തോടെയും ആരോഗ്യത്തോടെയും സംരക്ഷിക്കാന്‍ ചില ഡയറ്റ് ടിപ്‌സ് ഇതാ...

• പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കാം. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ പഴങ്ങള്‍ തെരഞ്ഞെടുക്കാം. 

• ദിവസം മുഴുവന്‍ ഇടയ്ക്കിടെ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം ഉറപ്പാക്കുന്നത്‌ ചര്‍മ്മത്തെ നന്നായി കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. ഏറ്റവും എളുപ്പവും നിസാരവുമായ ചര്‍മ്മസംരക്ഷണ മാര്‍ഗ്ഗമാണ് ഇത്. പക്ഷെ, ശരീരത്തിലെ വിഷാംശം നീക്കി ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഫലപ്രദമാണിത്. 

• പഞ്ചസാര അമിതമായി കഴിക്കുന്നത് വീക്കത്തിന് കാരണമാകും. ഇതുമൂലം മുഖക്കുരുവും മറ്റ് ചര്‍മ്മപ്രശ്‌നങ്ങളും ഉണ്ടാകും. അതുകൊണ്ട് പഞ്ചസാര അടങ്ങിയ ഭക്ഷണവും പാനീയങ്ങളും അമിതമായി ഉപയോഗിക്കുന്നതിന് നിയന്ത്രണം വയ്ക്കണം. 

• പ്രൊസസ്ഡ് ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പും സോഡിയം, പഞ്ചസാര എന്നിവയുടെ അളവും കൂടുതലായിരിക്കും. ഇതുമൂലം പല ചര്‍മ്മപ്രശ്‌നങ്ങളും ഉണ്ടാകും. 

• ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത് ആരോഗ്യകരമായ ചര്‍മ്മത്തിന് അനിവാര്യമാണ്. ഇത് വീക്കം കുറയ്ക്കുകയും ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തി മൃദുലമായി കാത്തുസൂക്ഷിക്കുകയും ചെയ്യും. 

• എണ്ണയുല്‍ വറുത്ത പലഹാരങ്ങളെല്ലാം ഒഴിവാക്കാം. ഇതിനുപകരം ആവിയില്‍ പുഴുങ്ങിയോ ബേക്ക് ചെയ്‌തോ ഗ്രില്‍ ചെയ്‌തോ ഒക്കെ കഴിക്കുന്നതാണ് നല്ലത്. 

• പ്രോബയോട്ടിക് ഭക്ഷണം കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ചര്‍മ്മത്തിലും പ്രതിഫലിക്കും. തൈരടക്കമുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങള് ചര്‍മ്മത്തെ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും. 

• മദ്യം ചര്‍മ്മത്തിലെ ജലാംശം ഇല്ലാതാക്കുന്ന ഒന്നാണ്. ഇത് വീക്കത്തിന് കാരണമാകുകയും ചെയ്യും. ചുളിവുകളുണ്ടാകാനും പാടുകള്‍ പ്രത്യക്ഷപ്പെടാനുമെല്ലാം ഇത് കാരണമാകും. അതുകൊണ്ട് മദ്യപാനം നിയന്ത്രിക്കാനോ പൂര്‍ണ്ണമായും ഒഴിവാക്കാനോ ശ്രമിക്കണം. 

• ഭക്ഷണത്തിനൊപ്പം തന്നെ ചര്‍മ്മത്തിന് പ്രധാനമാണ് ഉറക്കവും. വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോള്‍ ചര്‍മ്മം മങ്ങിയും ക്ഷീണിച്ചതുമായി തോന്നും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com