സ്‌ട്രോബറി സ്കിൻ അലട്ടുന്നുണ്ടോ? വാക്സ് ചെയ്ത ശേഷമുള്ള ഈ പ്രശ്നം പരിഹരിക്കാം, വഴികളിതാ 

വാക്‌സിങ്ങിന് മുമ്പും ശേഷവും ചർമ്മം ശരിയായി പരിചരിക്കണം. സ്‌ട്രോബെറി സ്‌കിൻ തടയാൻ ടിപ്‌സ് ഇതാ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ർമ്മത്തിലെ രോമങ്ങൾ നീക്കം ചെയ്യാനായി വാക്‌സിങ്ങോ ഷേവിങ്ങോ ഒക്കെ ചെയ്തുകഴിയുമ്പോൾ ഉണ്ടാകുന്ന ഒന്നാണ് സ്‌ട്രോബെറി സ്‌കിൻ. ചിക്കൻ സ്‌കിൻ എന്നും ഇതിനെ പറയാറുണ്ട്. ചർമ്മത്തിൽ ചെറിയ ചുവന്ന നിറത്തിലെ കുരുക്കൾ അല്ലെങ്കിൽ പാടുകൾ പ്രത്യക്ഷപ്പെടുന്നതിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ഇത് പലർക്കും അസ്വസ്ഥത ഉണ്ടാക്കുകയും ചിലപ്പോൾ വേദനയ്ക്ക് കാരണമാകുകയും ചെയ്യും. 

വാക്‌സിങ്ങിന് ശേഷം സ്‌ട്രോബെറി സ്കിൻ പ്രത്യക്ഷപ്പെടാനുള്ള പ്രധാന കാരണം രോമങ്ങൾ വളരുന്നതാണ്. വാക്‌സ് ചെയ്യുമ്പോൾ രോമം വേരോടെ നീക്കം ചെയ്യപ്പെടും. ഇത് പിന്നീട് വളർന്ന് ചർമ്മത്തിന് മുകളിലേക്ക് വരുമ്പോഴാണ് വേദനയും അസ്വസ്ഥതയുമുണ്ടാകുന്നത്. ഇങ്ങനെ വരുമ്പോൾ രോമം ചുരുണ്ട് പുറത്തുകടക്കാനാകാതെ ചർമ്മത്തിനകത്ത് കുടുങ്ങിപ്പോകാനും സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ അസ്വസ്ഥത കൂടുതലായിരിക്കും.

സ്‌ട്രോബെറി സ്‌കിന്നിന്റെ മറ്റൊരു കാരണം ചിലരുടെ ചർമ്മത്തിന്റെ പ്രത്യേകതയാണ്. സെൻസിറ്റീവ് സ്‌കിൻ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുകയും ചർമ്മം ചുവന്ന് കുരുക്കൾ പ്രത്യക്ഷപ്പെടാനും ചൊറിച്ചിലടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാനും കാരണമാകും. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ വാക്‌സിങ്ങിന് മുമ്പും ശേഷവും ചർമ്മം ശരിയായി പരിചരിക്കണം. വാക്‌സിങ് ചെയ്തയുടൻ ചർമ്മത്തിലെ തുറന്നിരിക്കുന്ന സുഷിരങ്ങളിലേക്ക് ബാക്ടീരിയയും ഫംഗസുമൊക്കെ പ്രവേശിക്കുന്നതും അസ്വസ്ഥതകൾക്ക് കാരണമാകും

വാക്‌സിങ് ചെയ്യുന്നതിന് മുമ്പ് ചർമ്മത്തെ ശരിയായി ഒരുക്കണം. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കാനായി സക്രബ് ചെയ്യാം. അതിനുശേഷം മോയിസ്ച്ചറൈസ് ചെയ്യുന്നത് ചർമ്മത്തെ മൃദുലമാക്കാൻ സഹായിക്കും. വാക്‌സിങ് ചെയ്ത് കഴിയുമ്പോൾ ചർമ്മം നന്നായി തുടച്ച് വൃത്തിയാക്കണം. ഒരിക്കലും വാക്‌സ് ചെയ്തതിന്റെ എതിർദിശയിൽ തുടയ്ക്കരുത്. വൃത്തിഹീനമായ കൈകൾ കൊണ്ട് വാക്‌സ് ചെയ്ത ഭാഗം തൊടാതിരിക്കാനും ശ്രദ്ധിക്കണം. 

സ്‌ട്രോബെറി സ്‌കിൻ തടയാൻ ടിപ്‌സ്

വെള്ളം കുടിക്കണം - ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് സ്‌ട്രോബെറി സ്‌കിൻ തടയാൻ സഹായിക്കും. ദിവസവും 8-9 ഗ്ലാസ് വെള്ളം കുടിക്കുന്നത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും. 

എക്‌സ്‌ഫോളിയേറ്റ് - ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ എന്നും സമയം കണ്ടെത്തണം. ഇതിനായി മൃദുലമായ സ്‌ക്രബ് തെരഞ്ഞെടുക്കാം. 

മോയിസ്ച്ചറൈസ് - എന്നും ചർമ്മം നന്നായി മോയിസ്ച്ചറൈസ് ചെയ്ത് പരിചരിക്കുന്നത് സ്‌ട്രോബെറി സ്‌കിൻ അകറ്റുമെന്ന് മാത്രമല്ല ചർമ്മത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. 

സൺസ്‌ക്രീൻ - സൂര്യാഘാതം ഏൽക്കുന്നതും സ്‌ട്രോബെറി സ്‌കിൻ ഉണ്ടാകാൻ കാരണമാകും. അതുകൊണ്ട് എപ്പോഴും സൺസ്‌ക്രീൻ ഉപയോഗിക്കണം. എസ്പിഎഫ് 30ന് മുകളിലുള്ള സൺസ്‌ക്രീനുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വെയിലത്തിറങ്ങുന്നവരാണെങ്കിൽ രണ്ട് മണിക്കൂർ കൂടുമ്പോൾ വീണ്ടും തേക്കാനും ശ്രദ്ധിക്കണം. 

ഇറുകിയ വസ്ത്രങ്ങൾ - ഇറുകിയ വസ്ത്രങ്ങൾ ചർമ്മത്തിന് അസ്വസ്ഥതയുണ്ടാക്കും. ഇതും സ്‌ട്രോബെറി സ്‌കിന്നിന് കാരണമാകും. അതുകൊണ്ട് അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഏറ്റവും ഉചിതം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com