പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പതഞ്ഞുപൊങ്ങുന്ന കളര്‍ വെള്ളം കണ്ടാല്‍ കണ്‍ട്രോള്‍ പോകുമോ?, ചര്‍മ്മവും കൈവിട്ടുപോകും!

തിളക്കമുള്ളതും യുവത്വം തുളുമ്പുന്നതുമായ ചര്‍മ്മം വേണമെങ്കില്‍ ഭക്ഷണക്രമത്തില്‍ പല മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. വെള്ളമല്ലേ എന്നുപറഞ്ഞ് കുടിക്കുമെങ്കിലും ചര്‍മ്മത്തെ ഏറ്റവും മോശമായി ബാധിക്കുന്നവയാണ് കാ

ക്ഷണം, ഹോര്‍മോണുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപയോഗം, അന്തരീക്ഷം, പാരമ്പര്യം അങ്ങനെ ഒരുപാട് ഘടകങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. തിളക്കമുള്ളതും യുവത്വം തുളുമ്പുന്നതുമായ ചര്‍മ്മം വേണമെങ്കില്‍ ഭക്ഷണക്രമത്തില്‍ പല മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. ജങ്ക് ഭക്ഷണങ്ങളും എണ്ണയില്‍ വറുത്ത പലഹാരങ്ങളുമൊക്കെ ചര്‍മ്മത്തിന് നല്ലതല്ലെന്നും ഇവ ഒഴിവാക്കണമെന്നും പലര്‍ക്കും അറിയാം. പക്ഷെ, ഇതിനിടയ്ക്ക് മറന്നുപോകുന്ന ഒന്നുണ്ട്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍. വെള്ളമല്ലേ എന്നുപറഞ്ഞ് കുടിക്കുമെങ്കിലും ചര്‍മ്മത്തെ ഏറ്റവും മോശമായി ബാധിക്കുന്നവയാണ് ഇവ. 

കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ചര്‍മ്മത്തിന് വെല്ലുവിളി

► ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളവയാണ് ഇത്തരം പാനീയങ്ങള്‍. ഈ ഒരൊറ്റ കാരണം മതി ഇവയെ ഒഴിവാക്കാന്‍. അമിതമായി മധുരം ശരീരത്തില്‍ പ്രവേശിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. 

► ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമാണ് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം വേണമെന്നത്. ദിവസവും നന്നായി വെള്ളം കുടിക്കുന്നവര്‍ക്ക് ഡ്രൈ സ്‌കിന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. എന്നാല്‍ മധുരമുള്ള കഫീന്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും. 

► കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നത് ഹോര്‍മോണുകളെ ബാധിക്കും. മുഖക്കുരു ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്. ഇത്തരം പാനീയങ്ങള്‍ സെബം ഉല്‍പ്പാദനം കൂട്ടുകയും മുഖക്കുരു ഉണ്ടാകാനുള്ള സാഹചര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 

► കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ ശരീരത്തില്‍ വീക്കം ഉണ്ടാക്കുകയും കൊളാജന്‍ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. പഞ്ചസാരയും കഫീനും അടങ്ങിയ ഈ പാനീയങ്ങള്‍ ചര്‍മ്മത്തിന് പ്രായമാകുന്നതിന് കാരണമാകും. ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയ്ക്കുകയും സ്റ്റിഫ്‌നസ് കൂട്ടുകയും ചെയ്യും. ഇതുമൂലം ആര്‍ദ്രത നഷ്ടപ്പെട്ട് ചര്‍മ്മം പരുക്കനായി തോന്നും. അതുകൊണ്ട്, ചുളിവുകളില്ലാത്ത യുവത്വമുള്ള ചര്‍മ്മമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കണം. 

► മിക്ക കാര്‍ബണേറ്റഡ് പാനീയങ്ങളും കുടലിന്റെ ആരോഗ്യം മോശമാക്കുകയും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പോഷകങ്ങളെ ആഗീരണം ചെയ്യാനുള്ള കഴിവിനെയും ഇവ പ്രതികൂലമായി ബാധിക്കും. ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളാണ് കുടിക്കുന്നതെങ്കില്‍ പരിണിതഫലങ്ങള്‍ ഇരട്ടിയായിരിക്കും. അതുകൊണ്ട്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കി ഇളനീര്, സംഭാരം, ബീറ്റ്‌റൂട്ട് ജ്യൂസ് തുടങ്ങിയ ആരോഗ്യകരമായ പാനീയങ്ങള്‍ ശീലമാക്കാം...

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com