'കോസി കാര്‍ഡിയോ' എന്ന് കേട്ടിട്ടുണ്ടോ? മടിയില്ലാതെ വ്യായാമം ചെയ്യുന്നതാണ് പുതിയ ട്രെന്‍ഡ്, ഇതെങ്ങനെ! 

വ്യായാമത്തോടുള്ള മനോഭാവത്തെ തന്നെ മാറ്റിമറിക്കുന്നതാണ് കോസി കാര്‍ഡിയോ. സുഖകരവും ശാന്തവുമായ അന്തരീക്ഷത്തില്‍ വീട്ടില്‍ തന്നെയിരുന്ന് കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നതാണ് സംഭവം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഹൃദയമിടിപ്പിന്റെ വേഗത കൂട്ടാനും ഹൃദ്രോഗങ്ങള്‍ കുറയ്ക്കാനുമൊക്കെ സഹായിക്കുന്നതാണ് കാര്‍ഡിയോ വാസ്‌കുലര്‍ വ്യായാമങ്ങള്‍. ഓട്ടം, വേഗത്തിലുള്ള നടത്തം അങ്ങനെ എന്തും ഹൃദയത്തെ വേഗത്തില്‍ രക്തം പമ്പ് ചെയ്യാന്‍ സഹായിക്കും. ഇത് ദമനികളില്‍ ബ്ലോക്ക് ഉണ്ടാകുന്നത് തടയുകയും അതുവഴി പക്ഷാഘാതത്തിന്റെയും ഹൃദ്രോഗങ്ങളുടെയും അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. ചിലര്‍ക്ക് ട്രെഡ്മില്ലില്‍ ഓടാനാണ് ഇഷ്ടമെങ്കില്‍ മറ്റുചിലര്‍ക്ക് ഇത് ഓര്‍ക്കുന്നതേ മടിയാണ്. ഈ സാഹചര്യത്തിലാണ് 'കോസി കാര്‍ഡിയോ' എന്ന പുതിയ ഫിറ്റ്‌നസ് ട്രെന്‍ഡ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 

ആളുകള്‍ക്ക് വ്യായാമത്തോടുള്ള മനോഭാവത്തെ തന്നെ മാറ്റിമറിക്കുന്നതാണ് കോസി കാര്‍ഡിയോ. 2022ല്‍ പ്രമുഖ ടിക്ക്‌ടോക്കര്‍ സക്കര്‍പ്രോ ആണ് ഈ ട്രെന്‍ഡ് ജനപ്രിയമാക്കിയത്. സുഖകരവും ശാന്തവുമായ അന്തരീക്ഷത്തില്‍ വീട്ടില്‍ തന്നെയിരുന്ന് കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുന്നതാണ് സംഭവം. ചുറ്റുപാടുകളെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഒരുക്കുക എന്നതാണ് ആശയം. വ്യായാമം ഒരു ജോലിയായി തോന്നാതെ രസകരമായി അനുഭവപ്പെടുമെന്നതാണ് ഇതിന്റെ പ്രത്യേകത. 

18നും 64നുമിടയില്‍ പ്രായമുള്ളവര്‍ ആഴ്ചയില്‍ 150-300 മിനിറ്റ് വ്യായാമം ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ളത്. ഫ്‌ളൂറസെന്റ് ലൈറ്റുകള്‍ക്കിടയില്‍ മെഴുകുതിരികള്‍ കത്തിച്ചുവച്ച് സക്കര്‍പ്രോ വ്യായാമം ചെയ്യുന്ന വിഡിയോയ്ക്ക് ആരാധകര്‍ ഏറെയാണ്. വ്യായാമം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് അവര്‍ മുറി ഒരുക്കിയിരിക്കുന്നത്. ടിവി കണ്ടും പ്രോട്ടീന്‍ ഡ്രിങ്ക് കുടിച്ചുകൊണ്ടുമൊക്കെയാണ് വ്യായാമം. ഫിറ്റ്‌നസ്സിനോട് വളരെ മൃദുലമായ സമീപനമാണ് കോസി കാര്‍ഡിയോയിലൂടെ നല്‍കുന്നത്. ഇതിന്റെ സ്വാധീനം ദീര്‍ഘകാല ആരോഗ്യത്തില്‍ പ്രതിഫലിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com