തലയിൽ അടിച്ചേൽപ്പിച്ച ചിന്തകൾക്ക് ​ഗുഡ് ബൈ, ശീലങ്ങളിൽ മാറ്റം വരുത്താം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ആവശ്യമില്ലാത്തതിനെ തിരച്ചറിയുകയുമാണ് വ്യക്തിഗത വളർച്ചയുടെ പ്രധാന ടേണിങ് പോയിന്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലർജി ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ നമ്മുടെ ഡയറ്റിൽ നിന്നും ഉപേക്ഷിക്കുന്നതു പോലെ തന്നെയാണ് മാനസീകസമ്മർദ്ദം ഉണ്ടാക്കുന്ന തരത്തിൽ തലയിൽ അടിച്ചേൽപ്പിച്ചു വെച്ചിരിക്കുന്ന ചില ചിന്താഗതികളെ ഉപേക്ഷിക്കുന്നത്. ആവശ്യമുള്ളതിനെ കൂടെ കൂട്ടിയും ആവശ്യമില്ലാത്തതിനെ തിരച്ചറിയുകയുമാണ് വ്യക്തിഗത വളർച്ചയുടെ പ്രധാന ടേണിങ് പോയിന്റ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്വാധീനം കാരണം കുട്ടിക്കാലം മുതൽ നമ്മൾ മുറുകെ പിടിച്ചിരിക്കുന്ന പല ശീലങ്ങളും ഉണ്ടാവാം. വ്യക്തിഗത വളർച്ചയ്ക്ക് തടസമാകുന്നതിനെ തിരിച്ചറിയുക എന്നതാണ് പ്രധാനം. 

ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? 

ത്യാഗവും സ്‌നേഹവും തമ്മിൽ തെറ്റിപ്പോകരുത്: ത്യാ​ഗത്തെ മഹത്വവൽക്കരിക്കുമ്പോൾ പലപ്പോഴും അതാണ് സ്നേഹം എന്ന് നമ്മൾ തെറ്റുദ്ധരിക്കാറുണ്ട്. സ്‌നേഹത്തിന് അതിർവരമ്പുകളില്ല. ത്യാ​ഗം ചെയ്യുന്നതിനെ സ്നേഹമായി കാണരുത്. അത് നീരസത്തിലേക്ക് നയിക്കും.

നമ്മുടെ 'കീ' നമ്മൾ തന്നെ പിടിക്കണം: ജീവിതത്തിൽ ഉപദേശങ്ങൾ ആവശ്യമാണെങ്കിലും മറ്റുള്ളവരുടെ കാഴ്ചപ്പാടുകളും നമ്മുടെതുമായി ബന്ധമില്ലെന്ന് മനസിലാക്കണം. അവർ നമ്മെ എങ്ങനെ കാണുന്നു എന്നത് അവരുടെ കാഴ്ചപ്പാടാണ്. എപ്പോഴും സ്വന്തമായൊരു വീക്ഷണം ഉണ്ടാവണം. സ്വന്തമായി സ്‌നേഹിക്കാൻ പഠിക്കുകയാണ് ചെയ്യേണ്ടത്.

സ്വന്തം തെറ്റുകളുടെ ഉത്തരവാദിത്വം സ്വന്തമായി ഏറ്റെടുക്കണം: സ്വന്തം തെറ്റുകളുടെ കാരണം മറ്റൊളിലേക്കോ സാഹചര്യങ്ങളിലേക്കോ പഴിചാരാതിരിക്കുക. നിയന്ത്രണമില്ലാത്ത കാര്യങ്ങൾ തിരിച്ചറിഞ്ഞ് അതിൽ നിന്നും മുന്നോട്ട് പോകാൻ പഠിക്കുകയും വേണം.

മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്: ഓരോ വ്യക്തിക്കും അവരുടെതായ ബലവും ബലിഹീനതകളും ഉണ്ടാകും. നമ്മുടെ കഴിവിനെ മറ്റൊരാളുടെതുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ കഴിവിടെ നമ്മൾ കാണാതോ പോകും.

മാറ്റത്തെ ഭയക്കരുത്:  കാലം മാറുമ്പോൾ നമ്മളിൽ മാറ്റവും വരത്തണം. ആ മാറ്റത്തെ അംഗീകരിക്കാനും കഴിയണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com