ഇടയ്ക്കിടെ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത് സാധാരണമാണോ? എങ്ങനെ കൈകാര്യം ചെയ്യണം, അറിയാം 

വിഷാദരോഗമുള്ളവരും വിട്ടുമാറാത്ത വേദനകള്‍ അലട്ടുന്നവരും മയക്കുമരുന്നിന് അടിമകളായവരുമെല്ലാം ഇത്തരം ചിന്തകള്‍ വേട്ടയാടുന്നവരാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

വീട്ടിലെകാര്യങ്ങളും ജോലി സംബന്ധമായ വിഷയങ്ങളും ഒക്കെയായി ഒരു നൂറുകൂട്ടം കാര്യങ്ങള്‍ തലയിലിട്ട് ചിന്തിച്ചുകൂട്ടുന്നവരാണ് എല്ലാവരും. ചിലര്‍ ദൈനംദിന കാര്യങ്ങള്‍ എങ്ങനെ ക്രമപ്പെടുത്താം എന്ന് ആലോചിക്കുമ്പോള്‍ മറ്റുചിലര്‍ ക്രിയാത്മകമായി ചിന്തിക്കുന്നവരായിരിക്കും. ഇതിനിടയില്‍ ചിലപ്പോഴൊക്കെ ആത്മഹത്യയെക്കുറിച്ചുള്ള ആലോചനകളും കടന്നുകൂടും. ഇത് സാധാരണമാണെങ്കിലും ആത്മഹത്യാചിന്ത ഇടയ്ക്കിടെ അലട്ടുന്നുണ്ടെങ്കില്‍ അത് നിസ്സാരമായി കാണേണ്ട കാര്യമല്ല. വിഷാദരോഗമുള്ളവരും വിട്ടുമാറാത്ത വേദനകള്‍ അലട്ടുന്നവരും മയക്കുമരുന്നിന് അടിമകളായവരുമെല്ലാം ഇത്തരം ചിന്തകള്‍ വേട്ടയാടുന്നവരാണ്. 

ആത്മഹത്യയെക്കുറിച്ച് ജീവിതത്തിലെപ്പോഴെങ്കിലും ചിന്തിക്കാത്തവര്‍ ഉണ്ടാകില്ല. ഇതിന് പ്രായമോ ലിംഗമോ ഒന്നും മാനദണ്ഡമല്ല. ഇതെങ്ങനെ തടയാം എന്ന് അറിയുന്നതിന് മുമ്പ് ഇത്തരം ചിന്തകള്‍ ഒരിക്കലും കുറ്റബോധം തോന്നേണ്ടതോ ലജ്ജിക്കേണ്ടതോ ആയ കാര്യമല്ല എന്നാണ് മനസ്സിലാക്കേണ്ടത്. ആത്മഹത്യ ചിന്ത നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഒരു വിദഗ്ധ സഹായം തേടുകയാണ് ഏറ്റവും ശരിയായ വഴി. ഒരു തെറാപ്പിസ്റ്റുമായി സംസാരിക്കുന്നത് എന്താണ് നിങ്ങളുടെ പ്രശ്‌നമെന്ന് ശരിയായി മനസ്സിലാക്കാനും അതിനെ എങ്ങനെ തരണം ചെയ്യണമെന്ന് അറിയാനും അവസരം നല്‍കും. 

ആത്മഹത്യാചിന്തയെ എങ്ങനെ നേരിടാം?

• നിങ്ങള്‍ക്ക് വിശ്വാസമുള്ള ബന്ധുവിനോടോ സുഹൃത്തിനോടോ തുറന്നു സംസാരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അവര്‍ സഹായിക്കും. ആരോടെങ്കിലും നിങ്ങളുടെ അവസ്ഥയെക്കുറിച്ച് തുറന്നുപറയുന്നതാണ് ഏറ്റവും അനിവാര്യം. 

• ഇത്തരം ചിന്തകള്‍ കീഴടക്കുമ്പോള്‍ എവിടെയാണോ നിങ്ങളുള്ളത് ആ സ്ഥലത്തുനിന്ന് മാറുന്നത് ഗുണം ചെയ്യും. സുഹൃത്തിന്റെ വീട്ടിലേക്കോ ഇഷ്ടമുള്ള ഇടങ്ങളിലേക്കോ മാറാം. സ്വന്തം വീട്ടിലെ തന്നെ മറ്റൊരു മുറിയിലേക്ക് മാറുന്നതുപോലും പ്രയോജനം ചെയ്യും. 

• മരുന്നുകള്‍, ആയുധങ്ങള്‍ തുടങ്ങി ആത്മഹത്യക്ക് ഉപയോഗിക്കുന്ന ഒന്നും നിങ്ങളുടെ പരിസരത്തില്ലെന്ന് ഉറപ്പാക്കണം. സ്ഥിരമായി മരുന്നുകഴിക്കുന്നുണ്ടെങ്കില്‍ അത് ആവശ്യമുള്ള അളവില്‍ മാത്രമാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കാനും മാരകായുധങ്ങള്‍ നിങ്ങളില്‍ നിന്ന് അകറ്റിവയ്ക്കാനുമായി ആരെയെങ്കിലും ഒപ്പം താമസിപ്പിക്കുന്നത് നല്ലതാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമൊക്കെ സഹായം ഇതിനായി തേടാം. 

• നിരാശപ്പെട്ടിരിക്കുമ്പോള്‍ മദ്യവും മയക്കുമരുന്നുമൊക്കെ പെട്ടെന്ന് നിങ്ങളെ സ്വാധീനിക്കും. എന്നാലിത് വിഷാദത്തെയും ആത്മഹത്യ പ്രവണതയെയും കൂടുതല്‍ വഷളാക്കും. 

• ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും നല്ല സംഗീതം ആസ്വദിക്കാനുമൊക്കെ കുറച്ച് സമയം ബ്രേക്ക് എടുക്കാം. ഇത് മനസ്സ് ശാന്തമാക്കാനും ഉത്കണ്ഠ കുറയ്ക്കാനുമൊക്കെ സഹായിക്കും. 

• സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സന്തോഷം തരുന്നതാണ്. സമീകൃതാഹാരം കഴിക്കാനും വ്യായാമം, ഉറക്കം എന്നിവയെല്ലാം ഉറപ്പാക്കാനും ശ്രദ്ധിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കാനും മറക്കരുത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com