

തക്കാളി കഴിക്കുന്നത് പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റ് അർബുദ സാധ്യത കുറയ്‌ക്കുമെന്ന് പഠനം. തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈകോപേൻ എന്ന ആന്റിഓക്‌സിഡന്റാണ് അർബുദത്തെ നിയന്ത്രിക്കാൻ നിർണായക പങ്കുവഹിക്കുന്നത്. ആഴ്ചയിൽ പത്ത് തവണ തക്കാളി കഴിക്കുന്നതുവഴി പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് അർബുദസാധ്യത കുറയുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
കോശങ്ങൾക്കു നാശം വരുത്തുന്ന ശരീരത്തിലെ വിഷാംശം തക്കാളിയിൽ അടങ്ങിയിട്ടുള്ള ലൈകോപേൻ നീക്കം ചെയ്യുമെന്നും ഇതുവഴി പ്രോസ്‌റ്റേറ്റ് അർബുദ സാധ്യത 18 ശതമാനം കുറയ്‌ക്കുമെന്നും പഠനത്തിൽ പറയുന്നു. 50നും 69നും ഇടയിൽ പ്രായമുള്ള പ്രോസ്‌റ്റേറ്റ് അർബുദ ബാധിതരായ 1806 പേരുടെ ഭക്ഷണക്രമവും ജീവിതശൈലിയും നിരീക്ഷിച്ചും അർബുദമില്ലാത്ത 12,005 പുരുഷന്മാരുടെ ഭക്ഷണക്രമവും ജീവിതശൈലിയും താരതമ്യം ചെയ്തുമാണ് പഠനം നടത്തിയത്. അർബുദ നിയന്ത്രണത്തിൽ തക്കാളി സ്വാധീനിക്കുമെന്നാണ് കണ്ടെത്തൽ.
ബ്രിസ്റ്റോൾ, കേംബ്രിജ്, ഓക്‌സ്‌ഫഡ് സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനം കാൻസർ എപ്പിഡെമോളജി ബയോമാർക്കേഴ്‌സ് ആൻഡ് പ്രിവൻഷനിൽ പ്രസിദ്ധീകരിച്ചു. തക്കാളിയിൽ വൈറ്റമിൻ സിയും പൊട്ടാസ്യവും സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാൽ തലച്ചോറിന്റെയും ഹൃദയത്തിന്റെയും വയറിന്റെയും ആരോഗ്യത്തിനും ഇത് നല്ലതാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
