അസിഡിറ്റിക്ക് ഉടന്‍ പരിഹാരം; ഉണക്കമുന്തിരി, പോഹ, ഗുല്‍ക്കന്ദ്

അസിഡിറ്റിയെ സ്വാഭാവികമായി നേരിടാന്‍ നമ്മളെ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാശയത്തില്‍ ആസിഡുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ അസിഡിറ്റി മൂലമുള്ള ദഹനപ്രശ്‌നങ്ങള്‍ സാധാരണമാണ്. വയറ്റില്‍ എരിച്ചിലും വയറുവേദനയുമൊക്കെ ഇതുമൂലം ഉണ്ടായേക്കാം. അസിഡിറ്റി അന്നനാളത്തിന്റെ പാളിയിലും പ്രകോപനം ഉണ്ടാക്കിയേക്കാം പല അസ്വസ്ഥതകള്‍ക്കും ഇത് വഴിവയ്ക്കും. ചില ഭക്ഷണങ്ങള്‍ അസിഡിറ്റിയെ സ്വാഭാവികമായി നേരിടാന്‍ നമ്മളെ സഹായിക്കും. അവയില്‍ മൂന്നെണ്ണം ഇതാ...

കുതിര്‍ത്ത ഉണക്കമുന്തിരി - രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഒരു ഗ്ലാസ് വെള്ളം കുടിക്കുകയും 5-6 ഉണക്കമുന്തിരി കഴിക്കുകയും ചെയ്യാം. ഇതിനായി മുന്തിരി തലേദിവസം രാത്രി വെള്ളത്തില്‍ ഇട്ടുവയ്ക്കാന്‍ മറക്കരുത്. കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് ദഹനം വര്‍ദ്ധിപ്പിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

പോഹ - അസിഡിറ്റി ഇല്ലാതാക്കാളുള്ള മറ്റൊരു തന്ത്രമാണിത്. കുറച്ച് പോഹ എടുത്ത് വെള്ളത്തില്‍ കഴുകി കുതിര്‍ത്തശേഷം അല്‍പം തൈരും കല്ലുപ്പും ചേര്‍ത്ത് നന്നായി ഇളക്കിയശേഷം കഴിക്കാം. രാവിലെ 11 മണിക്കോ വൈകുന്നേരം നാല് മണിക്കോ ഇടഭക്ഷണമായി ഇത് കഴിക്കാം.

ഗുല്‍ക്കന്ദ് - റോസാപ്പൂവിന്റെ ഇതളുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒന്നാണ് ഗുല്‍ക്കന്ദ്. നിരവധി ആരോഗ്യഗുണങ്ങളുള്ള ഈ പാനീയം അസിഡിറ്റിക്ക് മികച്ച പ്രതിവിധിയാണ്. ഒരു ടേബിള്‍സ്പൂണ്‍ ഗുല്‍ക്കന്ദ് എടുത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ക്കണം. ഇത് ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും കുടിക്കാം. ചൂടകറ്റി ശരീരത്തെ തണുപ്പിക്കാന്‍ ഇത് നല്ലതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com