മഴക്കാലത്തെ അന്തരീക്ഷ ഈര്‍പ്പം പ്രമേഹ രോ​ഗികൾക്ക് വെല്ലുവിളിയോ?

മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കാന്‍ കാരണമാകും
blood sugar
മഴക്കാലത്തെ അന്തരീക്ഷ ഈര്‍പ്പം പ്രമേഹ രോ​ഗികൾക്ക് വെല്ലുവിളിയോ?
Published on
Updated on

പല വിധ രോഗങ്ങള്‍ കൂടും പൊളിച്ചു വരുന്ന സമയമാണ് മഴക്കാലം. മഴക്കാലത്ത് പ്രത്യേക ആരോഗ്യ പരിപാലനം ആവശ്യമാണ്. പ്രത്യേകിച്ച് പ്രമേഹ രോഗികളില്‍. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ മഴക്കാലത്ത് ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും സ്ഥിതി വഷളാക്കും. അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുന്നത് പ്രമേഹ രോഗികളുടെ ശരീരതാപനിലയില്‍ ഏറ്റക്കുറച്ചിലിന് കാരണമാകുന്നു. ഇത് നിര്‍ജ്ജലീകരണം ഉണ്ടാക്കും.

അന്തരീക്ഷ ഈര്‍പ്പം പ്രമേഹ രോഗികളെ എങ്ങനെ ബാധിക്കുന്നു

ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹ രോഗികളില്‍ പെട്ടെന്ന് നിര്‍ജ്ജലീകരണം ഉണ്ടാകുന്നു. തലകറക്കം, ദാഹം, തലവേദന, ഹൃദയമിടിപ്പ് വര്‍ധിക്കുക, രക്തസമ്മര്‍ദം കുറയുക, ക്ഷീണം എന്നിവ അനുഭവപ്പെടാനും സാധ്യതയുണ്ട്.

നിര്‍ജ്ജലീകരണം രക്തത്തിലെ ഗ്ലൂക്കോസ് നില കൂടാനും ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലും വര്‍ധിപ്പിക്കും. കൂടാതെ പ്രമേഹം രക്തധമനികളെയും ഞരമ്പുകളെയും തകരാറിലാക്കുന്നതിനാല്‍ പെട്ടെന്ന് ഉഷ്ണം തോന്നാനും കാരണമാകുന്നു. പ്രമേഹം കൂടുന്ന സാഹചര്യങ്ങള്‍ വിയര്‍പ്പ് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാത്തതു മൂലം വിയര്‍ക്കാതിരികക്ുകയും ശരീരം തണുക്കാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഴക്കാലത്ത് പ്രമേഹം എങ്ങനെ നിയന്ത്രിക്കാം

വെള്ളം കുടിക്കുക

നിര്‍ജ്ജലീകരണം തടയുന്നതിന് ദിവസവും മൂന്ന് മുതല്‍ നാല് ലിറ്റര്‍ വെള്ളം കുടിക്കാം.

ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങള്‍

സീസണല്‍ പഴങ്ങള്‍, പച്ചക്കറികള്‍, മില്ലെറ്റ് തുടങ്ങിയ ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

blood sugar
ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം: പഠനം

സ്ട്രീറ്റ് ഫുഡ് ഒഴിവാക്കുക

പ്രമേഹ രോഗികള്‍ മഴക്കാലത്ത് പുറത്തു നിന്നുള്ള ഭക്ഷണം നിര്‍ബന്ധമായും ഒഴിവാക്കണം. വൃത്തി ഹീനമായ സാഹചര്യത്തില്‍ ഉയര്‍ന്ന കലോറിയും ഗുണനിലവാരമില്ലാത്ത എണ്ണയും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ ആരോഗ്യം വീണ്ടും മോശമാക്കും.

ശരീരികമായി സജീവമാകുക

മഴക്കാലത്തും വ്യായാമം മുടക്കരുത്. ഇന്‍ഡോറില്‍ ചെയ്യാന്‍ പറ്റുന്ന വര്‍ക്കൗട്ടുകള്‍ ചെയ്ത് ശാരീരികമായ സജീവമായി നില്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com