എത്ര നേരം വ്യായാമം ചെയ്യണം; ലോകാരോ​ഗ്യ സംഘടനയുടെ നിര്‍ദേശം

ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് നേരം വ്യായാമം പരിശീലിക്കാം
workout
എത്ര നേരം വ്യായാമം ചെയ്യണം
Updated on
1 min read

രോ​ഗ്യമുള്ള ശരീരത്തിന് ശാരീരികമായി സജീവമാകേണ്ടത് പ്രധാനമാണ്. അതിന് ഏറ്റവും മികച്ച മാർ​ഗം വ്യായാമം ചെയ്യുക എന്നതാണ്. എന്നാൽ മിക്ക ആളുകൾക്കുമുള്ള ഒരു സംശയമാണ് വ്യായാമം ചെയ്യേണ്ടതിന്‍റെ സമയപരിധി.

ആഴ്ചയിൽ 150 മിനിറ്റാണ് വ്യായാമം ചെയ്യാനുള്ള സമയപരിധിയായി ലോകാരോ​ഗ്യ സംഘടന നിർദേശിക്കുന്നത്. അതായത് ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് നേരം വ്യായാമം പരിശീലിക്കാം. അതിൽ ഓട്ടം, നീന്തൽ തുടങ്ങിയ ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിങ് (HIIT) പോലുള്ള കൂടുതൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ആഴ്ചയിൽ 75 മിനിറ്റായി അത് കുറയുന്നു. ഈ രീതിയെ മിനിമം ഇഫക്ടീവ് ഡോസ് എന്നാണ് പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ പ്രക്രിയയിലൂടെ പ്രമേഹം, ഹൃദ്രോ​ഗം, ചില അർബദ സാധ്യതകൾ വരെ ചെറുക്കാനാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. 2019 ൽ ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ദിവസവും 15 മിനിറ്റ് വ്യായാമം ചെയ്യുന്നത് ആയുർദൈർഘ്യം വർധിപ്പിക്കുമെന്ന് കണ്ടെത്തി. ചെറിയ ശാരീരിക പ്രവർത്തനങ്ങൾ പോലും മാറ്റങ്ങളുണ്ടാക്കുന്നവെന്ന് ഈ പഠനം തെളിയിക്കുന്നു.

workout
ഭക്ഷണം കഴിച്ചിട്ടും കാര്യമില്ല, മദ്യപാനം വിറ്റാമിൻ ബിയുടെ അഭാവത്തിന് കാരണമാകും

150 മിനിറ്റ് റൂൾ മികച്ച അടിസ്ഥാനമാണെങ്കിലും നിങ്ങൾ എത്ര നേരം വ്യായാമം ചെയ്തു എന്നതിനെക്കാൾ ഉപരി എങ്ങനെ വ്യായാമം ചെയ്യുന്നു എന്നതിലാണ് കാര്യം. അമേരിക്കൻ കോളജ് ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ സൂചിപ്പിക്കുന്നത് കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന തീവ്രമായ വർക്കൗട്ടുകൾ ചെയ്യുന്നത് സമാനമായ രീതിയിൽ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ്.

അതായത് 20 മിനിറ്റ് ഹൈ-ഇൻ്റൻസിറ്റി ഇൻ്റർവെൽ ട്രെയിനിങ് ചെയ്യുന്നത് 40 മിനിറ്റ് സാധാരണ വ്യായാമം ചെയ്യുന്നതിനെക്കാൾ കൂടുതൽ കലോറി നീക്കുകയും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനം പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com