അല്‍ഷിമേഴ്സ് സാധ്യത ഒഴിവാക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ വികസിപ്പിച്ച് ഗവേഷകര്‍. മ്യൂണിക്കിലെ ടെക്നിക്കല്‍ സര്‍വകലാശാല ഗവേഷകരാണ് അല്‍ഷിഴ്സിന് കാരണമാകുന്ന മോണോമറുകളെ നീക്കം ചെയ്യുന്നതിന് പ്രോട്ടീന്‍ വികസിപ്പിച്ചത്.
മസ്തിഷ്കത്തില്‍ അമിലോയിഡ് ഫലകങ്ങള്‍ അടിഞ്ഞുകൂടുന്നതാണ് അല്‍ഷിമേഴ്സ് രോഗത്തിന്‍റെ തുടക്കം. എന്നാല്‍ അമിലോയിഡ് ഫലകങ്ങള്‍ അടിഞ്ഞുകൂടുന്നതിന് മുന്നോടിയായി അമിലോയിഡ് ബീറ്റ (Aβ) മോണോമർ വികസിക്കുന്നു. ഇതാണ് ഗുരുതര രോഗാവസ്ഥയായ അല്‍ഷിമേഴ്സിലേക്ക് നയിക്കുന്ന അമിലോയിഡ് ഫലകങ്ങള്‍ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രാരംഭ ഘട്ടത്തിൽ വികസിക്കുന്ന Aβ മോണോമറുകളെ ചെറുക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ക്കൊടുവില്‍ ആന്‍റികാലിന്‍ (എച്ച്1ജിഎ) എന്ന പ്രോട്ടീന്‍ ഗവേഷകര്‍ കണ്ടെത്തി. ഇത് ഒരു മോളിക്കുലാര്‍ സ്പോഞ്ച് പോലെ പ്രവർത്തിക്കുന്നു. അപകടകരമായ Aβ മോണോമറുകൾ കൂടിച്ചേരുന്നതിന് മുന്‍പ് തന്നെ ഇവയെ ആന്‍റികാലിന്‍ ഇല്ലാതാക്കും. ഈ പ്രക്രിയയിലൂടെ അല്‍ഷിമേഴ്സ് സാധ്യത ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ആൻ്റികാലിൻ ഉപയോഗിച്ച് പ്രാരംഭ ഘട്ടത്തിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിലൂടെ അൽഷിമേഴ്‌സ് തടയാമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. ചികിത്സാ സമീപനം മാറ്റുന്നത് രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. എലികളില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടുവെന്ന് ഗവേഷകര്‍ വ്യക്തമാക്കി. എലികളുടെ മസ്തിഷ്കത്തില്‍ നേരിട്ട് പ്രയോഗിച്ച ആന്‍റികാലില്‍ Aβ മോണോമറുകളെ നശിപ്പിക്കുകയും മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനം സാധാരണഗതിയിലേക്ക് എത്തിച്ചുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ മനുഷ്യരില്‍ പ്രോട്ടീന്‍ പരീക്ഷിക്കുന്നതിന് ഇനിയും കടമ്പകളുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ