എത്ര കഴുകിയിട്ടും അങ്ങോട്ടു ശരിയാവുന്നില്ലേ?; സൂക്ഷിക്കണം, രോഗലക്ഷണമാകാം

ഇടയ്ക്കിടെ കൈകഴുകുന്നതും ഹാൻഡ് സാനിറ്റൈസറുകളുടെ അമിതമായ ഉപയോഗവും ചർമത്തെ പ്രകോപിപ്പിക്കുന്നതിനും മറ്റ് ചർമ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം
washing hands
ദിവസവും എത്ര തവണ കൈ കഴുകണം
Updated on
1 min read

കൈകൾ ഇടയ്ക്കിടെ കഴുകുന്നത് ശുചിത്വത്തിന്റെ ഭാ​ഗമാണ്. എന്നാൽ ഈ ശീലം അമിതമാകുന്നത് ഒരു രോ​ഗലക്ഷണമാകാം. കൈകളില്‍ രോ​ഗാണുക്കളോ ചെളിയോ പുരണ്ടിട്ടുണ്ടോ എന്ന ആശങ്കയില്‍ ചിലര്‍ നിരന്തരം കൈകള്‍ കഴുകാറുണ്ട്. ഇത് ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (OCD) പോലുള്ള മാനസിക വൈകല്യങ്ങളുടെ ലക്ഷണമാകാം.

അമിതമായ കൈകഴുകൽ ചർമത്തെ എങ്ങനെ ബാധിക്കും?

ഇടയ്ക്കിടെ കൈകഴുകുന്നതും ഹാൻഡ് സാനിറ്റൈസറുകളുടെ അമിതമായ ഉപയോഗവും ചർമത്തെ പ്രകോപിപ്പിക്കുന്നതിനും മറ്റ് ചർമ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ഈ ശീലം ചർമത്തിലെ സ്വഭാവിക എണ്ണകളെ നീക്കം ചെയ്യും. ഇത് വരൾച്ച, ചൊറിച്ചിൽ എന്നിവയുണ്ടാക്കും. കൈകൾ കഴുകുമ്പോൾ ഉണ്ടാകുന്ന തിണർപ്പ് എക്സിമ അല്ലെങ്കിൽ ഡെർമറ്റൈറ്റിസ് പോലുള്ള അവസ്ഥകൾക്ക് കൂടുതൽ സാധ്യത വർധിപ്പിക്കും.

ദിവസവും എത്ര തവണ കൈ കഴുകണം

ഭക്ഷണത്തിന് മുമ്പും ശേഷവും, വിശ്രമമുറി ഉപയോഗിച്ചതിന് ശേഷവും, ചുമ, തുമ്മൽ, മൂക്ക് ഒലിപ്പ് തുടങ്ങിയ അവസ്ഥകള്‍ ഉള്ളപ്പോഴും കൈകള്‍ കഴുകേണ്ടത് ആവശ്യമാണ്. കൂടാതെ പൊതുഗതാഗതമോ ഡോർക്നോബുകളോ പോലുള്ള പൊതുവായ പ്രതലങ്ങളിലോ വസ്തുക്കളിലോ സ്പർശിച്ചതിന് ശേഷവും കൈകൾ നന്നായി വൃത്തിയായി കഴുകേണ്ടത് പ്രധാനമാണ്.

എന്നാല്‍ കൈകള്‍ കഴുകുമ്പോള്‍ വരള്‍ച്ചയുണ്ടാകുന്നുണ്ടെങ്കില്‍ ഈര്‍പ്പം നിലനിര്‍ത്തേണ്ടതും പ്രധാനമാണ്. ഇതിനായി ഗ്ലിസറിൻ, ഷിയ ബട്ടർ അല്ലെങ്കിൽ സെറാമൈഡുകൾ പോലുള്ള ചേരുവകൾ അടങ്ങിയ ഹാൻഡ് ക്രീം അല്ലെങ്കിൽ ലോഷൻ പ്രയോഗിക്കാം. ഹൈലൂറോണിക് ആസിഡ് പോലുള്ള ജലാംശം നൽകുന്ന ചേരുവകളുള്ള ഹാൻഡ് ലോഷനുകളും നല്ലതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com