ഇരുപ്പ് ശരിയായില്ലെങ്കിൽ നടുവേദന ഒഴിയില്ല; ഈ 5 കാര്യങ്ങൾ മുടക്കരുത്

back pain

പ്രായഭേദമന്യേ ഇന്ന് എല്ലാവരും നേരിടുന്ന വലിയൊരു ആരോ​ഗ്യ പ്രശ്നമാണ് നടുവേദന. ജീവിതശൈലിയിലുള്ള മാറ്റങ്ങളും സ്ക്രീനിന് മുന്നിൽ മണിക്കൂറുകളോളം ക്രമമല്ലാതെയുള്ള ഇരിപ്പുമാണ് യുവാക്കളിൽ നടുവേദനയ്ക്കുള്ള പ്രധാന കാരണം.

വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സ്വാഭാവികമായും നടുവേദന കുറയ്ക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

1. വ്യായാമം

walking

നടത്തം, യോ​ഗ പോലുള്ള മിതമായ വ്യായാമം ചെയ്യുന്നത് നടുവേദന ലഘൂകരിക്കാൻ സഹായിക്കും. വ്യായാമം പതിവായി ചെയ്യുന്നത് പേശികൾ വഴക്കമുള്ളതും ബലമുള്ളതാക്കാനും സഹായിക്കും. ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്യുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് പ്രധാനമാണ്.

2. ഇരുപ്പ് ശരിയാക്കാം

sitting

ഇരിക്കുന്ന രീതി ശരിയല്ലെങ്കിൽ നടുവേദനയ്ക്കുള്ള സാധ്യതയും കൂടുതലാണ്. ഇരിക്കുമ്പോൾ നടു വളയുന്നത് ഒഴിവാക്കണം. കൂടാതെ ഇരിക്കുന്നതിന്‍റെ ദൈർഘ്യം കുറയ്ക്കുകയും ഇടയ്ക്കിടെ എഴുന്നേറ്റ് നിൽക്കുന്നതും നടക്കുന്നതും നല്ലതാണ്.

3. സ്ട്രെച്ചിങ് വ്യായാമങ്ങള്‍

streching

ശരീരത്തിന്‍റെ വഴക്കവും പേശികളുടെ ബലവും വര്‍ധിപ്പിക്കുന്നതിന് സ്ട്രെച്ചിങ് വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. ഇത് നടുവിനുണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കും.

4. ഐസും ചൂടും പ്രയോഗിക്കുക

back pain

നടുവിന് ചൂട് കൊണ്ടും ഐസ് കൊണ്ടും പിടിക്കുന്നത് നടുവേദന കുറയ്ക്കാന്‍ സഹായിക്കും. പരിക്ക് പറ്റിയാൽ ആദ്യത്തെ 48 മണിക്കൂർ ഐസ് വയ്ക്കുവാൻ മിക്ക ഡോക്ടർമാരും നിർദേശിക്കാറുണ്ട്. നീർക്കെട്ട് ഉണ്ടെങ്കിൽ, ചൂട് പിടിക്കാൻ ശ്രമിക്കുക.

5. ഷൂസ്

shoe

ലോവര്‍ബാക്ക്, കഴുത്തിന്‍റെ ഭാഗം എന്നിവിടങ്ങളിലുണ്ടാകുന്ന സമ്മര്‍ദമാണ് പ്രധാനമായും നടുവേദനയ്ക്ക് കാരണം. നടുവിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഷൂസ് ഉപയോഗിക്കുന്നത് സമ്മര്‍ദം കുറയ്ക്കും. ഇത് നടുവേദന കുറയ്ക്കാന്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com