

പഴകും തോറും വീഞ്ഞിനു വീര്യം കൂടുമെന്നൊരു ചൊല്ലുണ്ട്. ക്രിസ്മസ് പ്രമാണിച്ച് പലരും വൈൻ ഉണ്ടാക്കൽ പരിപാടി നേരത്തെ തന്നെ തുടങ്ങിയിട്ടുമുണ്ടാകും. എന്നാൽ പഴക്കിയതു കൊണ്ട് മാത്രം വൈൻ നല്ലതാകണമെന്നില്ല. വൈൻ സ്റ്റോർ ചെയ്തു വെക്കുന്ന രീതിയാണ് പ്രധാനം. വൈൻ മോശമായോ ഇല്ലയോ എന്ന് തിരിച്ചറിയാൻ മൂന്ന് വഴികളുണ്ട്.
ലുക്ക് പ്രധാനം
വൈന്റെ നിറവും ഘടനയും പരിശോധിക്കുകയാണ് ആദ്യ ഘട്ടം. വൈന്‍ കുടിക്കാനെടുക്കുമ്പോള്‍ ക്ലൗഡി അല്ലെങ്കിൽ വിചിത്രമായ രീതിയിൽ പാടകളോ കാണപ്പെടുന്നുണ്ടെങ്കിൽ അത് കുടിക്കുന്നത് ഒഴിവാക്കാം. കാരണം ഇത് ബാക്ടീരിയ പ്രവർത്തനത്തിന്റെ ലക്ഷണമാണ്. വൈൻ എപ്പോഴും വൃത്തിയും വ്യക്തവുമായിരിക്കും.
മണം പിടിച്ചു നോക്കാം
വൈനിന് എപ്പോഴും നല്ല മണമുണ്ടാകും. എന്നാൽ രാസവസ്തുക്കളുടെയോ അല്ലെങ്കിൽ ഔഷധഗുണമുള്ളതോ ആയ ഗന്ധമുണ്ടെങ്കിൽ അത് ഉപയോഗിക്കരുത്. ചില മോശം വൈനുകൾക്ക് നേരിയ വിനാഗിരിയുടെ മണം ഉണ്ടാകാം.
ഒരു സിപ്പ് എടുക്കാം
മോശം വൈനിന് വിനാഗിരി, കാരമൽ രുചി ഉണ്ടാകും. നല്ല വൈൻ എപ്പോഴും ബാലൻസ്ഡ് ആയ രുചിയുള്ളതായിരിക്കും.
വൈൻ മികച്ച രീതിയിൽ സ്റ്റോർ ചെയ്യാം
ശരിയായ താപനില
വൈന്‍ മികച്ചതാകാന്‍ സുരക്ഷിതമായ താപനിലയില്‍ സൂക്ഷിക്കുകയെന്നത് പ്രധാനമാണ്. താപനില അമിതമായാല്‍ വൈന്‍ വളരെ വേഗത്തിൽ പഴകാന്‍ കാരണമാകും. എന്നാല്‍ താപനില വലിയ തോതില്‍ കുറഞ്ഞാല്‍ അത് രുചിയുടെ ഘടന മങ്ങിപ്പിക്കും. മികച്ച സന്തുലിതാവസ്ഥയ്ക്കായി 55 ഡിഗ്രി ഫാരൻഹീറ്റ് (13 ഡിഗ്രി സെൽഷ്യസ്) താപനിലയില്‍ വൈറന്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
വൈന്‍ കുപ്പി നേരെ വയ്ക്കരുത്
വൈന്‍ സൂക്ഷിച്ചിരിക്കുന്ന കുപ്പി കോർക്കില്‍ ഈർപ്പം തട്ടുന്ന രീതിയില്‍ ഒരു വശത്തേക്ക് ചെരിച്ചു വയ്ക്കാം. കുപ്പി നേരെ വച്ചു സൂക്ഷിക്കുന്നത് കോര്‍ക്ക് ഡ്രൈ ആകാന്‍ കാരണമാകും. ഇത് വൈനില്‍ വായു കയറാനും മോശമാകാനും കാരണമാകും.
നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക
വൈന്‍ സൂക്ഷിക്കുമ്പോള്‍ നേരിട്ടുള്ള സൂര്യപ്രകാശം തട്ടുന്നത് ഒഴിവാക്കണം. ഇത് വൈനിന്റെ രാസഘടനയെ തകിടംമറിക്കും. അതിന്‍റെ രുചി നഷ്ടപ്പെടുകയോ പെട്ടെന്ന് പഴകുകയോ ചെയ്യും.
സ്ഥിരമായ താപനില
താപനിലയിലെ ഏറ്റക്കുറച്ചിലുകൾ തെറ്റായ താപനിലയിൽ സൂക്ഷിക്കുന്നത് പോലെ തന്നെ ദോഷകരമാണ്. വൈന്‍ കേടാകാതിരിക്കാൻ സ്ഥിരതയുള്ള അന്തരീക്ഷത്തിൽ സൂക്ഷിക്കുക.
ഈർപ്പം
വൈന്‍ സംഭരണ സമയത്ത് ഏകദേശം 60-70 ശതമാനം ഈര്‍പ്പം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. വളരെ വരണ്ടതായാല്‍ കോര്‍ക്ക് ഡ്രൈ ആകും. എന്നാല്‍ ഈര്‍പ്പം കൂടിയാല്‍ പൂപ്പല്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates