കൗമാരത്തിൽ തന്നെ വൃദ്ധയായി, 19-ാം വയസിൽ വിടവാങ്ങി ബിയാന്ദ്രി ബൂയ്‌സെൻ

ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം എന്ന ജനിതകമാറ്റത്തോടെയാണ് ബിയാന്ദ്രി ബൂയ്‌സെൻ ജനിച്ചത്.
Beandri Booysen
ബിയാന്ദ്രി ബൂയ്‌സെൻഎക്സ്
Updated on
1 min read

ച്ഛാശക്തി കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ബിയാന്ദ്രി ബൂയ്‌സെൻ എന്ന 19-കാരി അന്തരിച്ചു. ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം എന്ന ജനിതകമാറ്റത്തോടെയാണ് ബിയാന്ദ്രി ബൂയ്‌സെൻ ജനിച്ചത്. 14 വയസ്സിന് മുകളിൽ ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ അവളുടെ ഇച്ഛാശക്തിയാണ് മുന്നോട്ട് നയിച്ചത്. ഇന്‍റർനെറ്റിലൂടെ അനേകരെ പ്രചോദിപ്പിച്ച ബിയാന്ദ്രിക്ക് സൈബർ ലോകത്ത് നിരവധി ആരാധകരും ഉണ്ടായിരുന്നു.

40 ലക്ഷത്തിൽ ഒരാൾക്ക് മാത്രം ഉണ്ടാകുന്ന രോ​ഗം. ഭേദമാക്കാനാകാത്ത ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം ബാധിച്ചതായി ലോകത്ത് അറിയപ്പെടുന്ന 200 രോഗികളിൽ ഒരാളായിരുന്നു ബിയാന്ദ്രി. ബിയാന്ദ്രിയുടെ അമ്മ ബീ മകളുടെ ഫേസ്ബുക്ക് പേജിൽ ഇന്നലെ ജീവിതത്തിനായുള്ള പോരാട്ടത്തിൽ പരാജയപ്പെട്ടുവെന്നും 'മകളെ ആഴമായി സ്നേഹിച്ചതിന്' ലോകമെമ്പാടുമുള്ള എല്ലാ ആരാധകർക്കും നന്ദിയും പറഞ്ഞു.

ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം

ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം (HGPS) ഒരു അപൂർവവും മാരകവുമായ ജനിതക അവസ്ഥയാണ്. ഇത് കുട്ടികളിൽ പെട്ടെന്ന് പ്രായമാകാൻ കാരണമാകുന്നു. എച്ച്‌ജിപിഎസ് ഉള്ള കുട്ടികൾ ജനിക്കുമ്പോൾ സാധാരണ പോലെ കാണപ്പെടുന്നു എന്നാൽ ഏകദേശം ഒൻപത് മുതൽ 24 മാസം വരെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. കണ്ണുകൾ, ചെറിയ താടി, നേർത്ത മൂക്ക്, നീണ്ടുനിൽക്കുന്ന ചെവികൾ എന്നിവയുൾപ്പെടെ രൂപമാറ്റം സംഭവിക്കുന്നു. രോമം, പുരികങ്ങൾ, കൺപീലികൾ എന്നിവയും നഷ്ടപ്പെടുന്നു. ചർമം വൃദ്ധരുടെ പോലെ നേർത്തതും ചുളിവുകളുള്ളതുമായി മാറുന്നു.

എച്ച്‌ജിപിഎസ് ഉള്ള കുട്ടികളിൽ പ്രതീക്ഷിച്ച നിരക്കിൽ ശരീരഭാരം വർധിക്കില്ല. കൂടാതെ ധമനികളിൽ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിന് സാധ്യതയുണ്ട്. ഇത് ചെറുപ്പത്തിൽ തന്നെ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. അവർക്ക് സന്ധികളിൽ തകരാറുകൾ, അസ്ഥികളുടെ തകരാറുകൾ, ചർമ്മത്തിന് താഴെയുള്ള കൊഴുപ്പ് നഷ്ടപ്പെടൽ എന്നിവയും കണ്ടുവരാറുണ്ട്. ലാമിൻ എ (എൽഎംഎൻഎ) ജീനിലെ പരിവർത്തനം മൂലമാണ് എച്ച്ജിപിഎസ് ഉണ്ടാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com