അൽപം വൃത്തി കൂടിയാൽ അയാൾക്ക് ഒസിഡി അഥവാ ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ ഉണ്ടാകുമെന്ന മുൻധാരണ ഇപ്പോൾ സാധാരണമായിരിക്കുകയാണ്. എന്നാൽ വൃത്തി എന്ന ചെറിയ ഫ്രെയിമിൽ മാത്രം ഒതുക്കി നിസാരമാക്കേണ്ട ഒരു അവസ്ഥയല്ല ഒസിഡി. ഇതൊരു മാനസികാരോഗ്യ പ്രശ്നമാണ്. നിരന്തരമായ അനാവശ്യ ചിന്തകൾ, ആവർത്തിച്ചുള്ള പെരുമാറ്റങ്ങൾ അല്ലെങ്കിൽ ചില നിർബന്ധങ്ങൾ എന്നിവയാണ് ഇവയുടെ ലക്ഷണങ്ങൾ. എന്നാൽ ഈ നിർബന്ധങ്ങൾ സന്തോഷത്തിനോ ഇഷ്ടത്തിനോ വേണ്ടി ചെയ്യുന്നതല്ല, മറിച്ച് തീവ്രമായ ഉത്കണ്ഠ ലഘൂകരിക്കുന്നതിനാണ് വേണ്ടിയാണ്.
എന്നാൽ ഒസിഡി ചിലരുടെ മനപ്പൂർവമായുള്ള കാട്ടിക്കൂട്ടലാണെന്ന് പരക്കെയുള്ള ഒരു തെറ്റിദ്ധാരണ. അതുകൊണ്ട് തന്നെ ഇത് അവർക്ക് തന്നെ നിയന്ത്രിക്കാനാകുമെന്നും ആളുകൾ അവരെ കുറ്റപ്പെടുത്താറുണ്ട്. എന്നാൽ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ചിന്തകളെയും അത് മൂലം ഉണ്ടാകുന്ന ഉത്കണ്ഠയും നിയന്ത്രിക്കാനാകില്ലെന്നതാണ് സത്യം.
ഒസിഡി വ്യക്തികളുടെ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ജനിതകം, തലച്ചോറിന്റെ പ്രവര്‍ത്തനം, ന്യൂറോട്രാന്‍മിറ്ററുകളുടെ അസന്തുലതാവസ്ഥ എന്നീ ഘടകങ്ങൾ ഒസിഡിക്ക് കാരണമാകാം. കൂടാതെ കുട്ടിക്കാലത്തെ മോശം അനുഭവങ്ങൾ, പരിസ്ഥിതി എന്നിവയും ഒസിഡിയിലേക്ക് നയിക്കാം.
ഒസിഡി ചികിത്സ
ഒസിഡി നിയന്ത്രിക്കാവുന്ന ഒരു അവസ്ഥയാണ്, പ്രൊഫഷണൽ പിന്തുണ തേടുന്നത് രോഗലക്ഷണ നിയന്ത്രണം വളരെയധികം മെച്ചപ്പെടുത്തുകയും വ്യക്തികളെ കൂടുതൽ സംതൃപ്തമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കുകയും ചെയ്യും. തെറാപ്പി, മരുന്നുകൾ, ജീവിതശൈലി ക്രമീകരണങ്ങൾ എന്നിവയിലൂടെ ഒസിഡിയെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും.
തെറാപ്പി: കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പി (CBT), പ്രത്യേകിച്ച് എക്സ്പോഷർ ആൻഡ് റെസ്പോൺസ് പ്രിവൻഷൻ (ERP), ഒസിഡി ചികിത്സിക്കുന്നതിന് വളരെ ഫലപ്രദമാണ്. ഇആര്‍പിയില്‍ ക്രമേണ ഭയപ്പെടുന്ന ചിന്തകളോ സാഹചര്യങ്ങളോ നേരിടുകയും നിർബന്ധിത പെരുമാറ്റങ്ങൾ, പ്രേരണകള്‍ എന്നിവയെ ചെറുക്കാൻ പഠിക്കുകയും ചെയ്യുന്നു.
ജീവിതശൈലി മാറ്റങ്ങൾ: പതിവ് വ്യായാമം, മതിയായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെ പിന്തുണയ്ക്കുകയും ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
മൈൻഡ്ഫുൾനെസ്സും സ്ട്രെസ്-റിഡക്ഷൻ ടെക്നിക്കുകളും: മൈൻഡ്ഫുൾനെസ്സ് മെഡിറ്റേഷൻ, യോഗ, ശ്വസന വ്യായാമങ്ങൾ തുടങ്ങിയ പരിശീലനങ്ങൾ സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും, ഇത് ചില ഒസിഡി ലക്ഷണങ്ങളെ ലഘൂകരിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക