പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്രിസ്മസിന് എന്താ സ്പെഷ്യൽ..! കേരളം മുതല്‍ ഉത്തരാഖണ്ഡ് വരെ

ഇന്ത്യയിൽ തന്നെ നാടും ന​ഗരവും മാറുമ്പോൾ ക്രിസ്മസ് സ്പെഷ്യലിനും മാറ്റം വരും.
Published on

രാവിലെ തന്നെ അടുക്കളയിൽ നിന്ന് ഒഴുകുന്ന കോഴിക്കറിയുടെയും ബീഫ് സ്റ്റൂവിന്റെയുമൊക്കെ മണം പിടിച്ചാണ് മലയാളികളുടെ ക്രിസ്മസ് ദിനം തുടങ്ങുന്നത്. ആവി പാറുന്ന അപ്പത്തിന് മുകളിലേക്ക് ബീഫ് സ്റ്റൂവും ഒഴിച്ചൊരു പിടിയാണ്... നമ്മുടെ ക്രിസ്മസ് സ്പെഷ്യൽ. എന്നാൽ ഇന്ത്യയിൽ തന്നെ നാടും ന​ഗരവും മാറുമ്പോൾ ക്രിസ്മസ് സ്പെഷ്യലിനും മാറ്റം വരും.

ഡൽഹിയിൽ ക്രിസ്ത്യാനികൾക്ക് മട്ടൻ കബാബും ബിരിയാണിയുമാണ് ക്രിസ്മസ് സ്പെഷ്യൽ. കൂടാതെ ​ഗുജിയയും ക്രിസ്മസിന് ഡൽഹിയിൽ ഒഴിച്ചുകൂടാനാവാത്തതാണ്. മറ്റൊന്ന് ഫിഷ് ഫ്രൈ ആണ്.

മാംസം ഉപ്പിലിട്ടതും, ഫഡ്ജ് (മധുര പലഹാരം), റോസ് കുക്കീസ് എന്നിവയാണ് ആംഗ്ലോ-ഇന്ത്യക്കാരുടെ ക്രിസ്മസ് സ്പെഷ്യലുകൾ. ചിക്കൻ ഉപ്പും നാരങ്ങനീരും ചേർത്ത് പ്രിസേർവ് ചെയ്താണ് മാംസം ഉപ്പിലിടുന്നത്. ഇതിന്‍റെ പണി ഒരു മാസം മുന്‍പ് തന്നെ തുടങ്ങുമത്രേ.

ക്രിസ്മസ് ദിനത്തിൽ ഒഡീഷയിലേക്ക് ചെന്നാൽ ദഹി-ബൈംഗനും (വഴുതനങ്ങയും തൈരും ചേർത്തുണ്ടാക്കുന്ന വിഭവം) സ്റ്റീം കേക്കും (അരിപ്പൊടിയും പരിപ്പും ചേര്‍ത്ത് ആവിയിൽ വേവിക്കുന്നത്) ആണ് സ്പെഷ്യൽ. ആതിഷ പിത (അരിമാവില്‍ ശര്‍ക്കര വെച്ചുള്ള വിഭവം) യും ഒഡീഷയുടെ പ്രിയപ്പെട്ട ക്രിസ്മസ് വിഭവമാണ്. അതേസമയം ഉത്തരാഖണ്ഡിൽ ബാല്‍ മിഠായി, മഡുവ, പഹാഡി ദാല്‍, ഗഹത് ദാല്‍ എന്നിവയാണ് ക്രിസ്മസ് സ്‌പെഷ്യല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com