തിരക്കുപിടിച്ചുള്ള ജീവിതത്തിനിടയില്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കുകയെന്നത് ഒരു അതിമോഹമായാണ് പലരും കണക്കാക്കുന്നത്. എങ്ങനെയെങ്കിലും ഭക്ഷണം അകത്താക്കി പായുന്നതാണ് പലരുടെയും രീതി. ജോലി ഭാരവും മറ്റ് ഉത്തരവാദിത്വങ്ങളും തീര്‍ത്തതിന് ശേഷം ഭക്ഷണമാകാം എന്ന് കരുതിയിരുന്നാല്‍ അത് അനന്തമായി നീളുകയേയുള്ളു.
രാവിലെ 11 മണിക്കും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയിലാണ് ഉച്ചഭക്ഷണം കഴിക്കേണ്ട ശരിയായ സമയമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉച്ചഭക്ഷണം വൈകി കഴിക്കുന്നത് ഉദരസംബന്ധമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകും.
ഉച്ചഭക്ഷണം കഴിക്കുന്നത് താമസിക്കാറുണ്ടോ? എന്ത് ചെയ്യണം?
വെള്ളം കുടിക്കാം
ശരീരത്തില്‍ ജലാംശം വളരെ പ്രധാനമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സ്വാഭാവികമായി നടക്കാന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അസിഡിറ്റി അടക്കമുള്ള ബുദ്ധിമുട്ടുകളെ ഒഴിവാക്കാന്‍ സഹായിക്കും.
പഴങ്ങള്‍ ഇടഭക്ഷണമാക്കാം
ആപ്പിള്‍, പഴം, പപ്പായ പോലുള്ള പഴങ്ങള്‍ 11മണിക്കും ഒരു മണിക്കും ഇടയിലായി കഴിക്കുന്നത് നല്ലതാണ്. ഇനി ഇവയൊന്നും കഴിക്കാന്‍ സാഹചര്യമില്ലെങ്കില്‍ ഈന്തപ്പഴം ആകാം. ധാരാളം നാരുകള്‍ അടങ്ങിയ പഴം കഴിക്കുമ്പോള്‍ വിശപ്പ് കുറയ്ക്കാനും വയറ് കാലിയാകുന്ന അവസ്ഥ ഒഴിവാക്കാനും കഴിയും. അനാരോഗ്യകരമായ ഭക്ഷണശീലം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകളെ തടയാന്‍ ഇത് മികച്ച മാര്‍ഗമാണ്.
ഊണ് കഴിഞ്ഞ് നെയ്യും ശര്‍ക്കരയും
നെയ്, ശര്‍ക്കര എന്നിവ വൈകിയുള്ള ആഹാരശീലം കൊണ്ടുണ്ടാകുന്ന തലവേദന, അസിഡിറ്റി തുടങ്ങിയ ബുദ്ധിമുട്ടുകളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക