പ്രായമാകുമ്പോഴുള്ള ചുളിവുകളെ ഭയക്കേണ്ട, ചര്‍മം യുവത്വത്തോടെ സൂക്ഷിക്കാം, ചില ടെക്നിക്കുകള്‍

പ്രായമാകുന്തോറും ശരീരത്തില്‍ കൊളാജന്‍ ഉല്‍പാദനം കുറയുന്നു.
skin care

രാണ് തിളങ്ങുന്ന ചർമം ആ​ഗ്രഹിക്കാത്തത്. പ്രായമാകുന്തോറും ശരീരത്തില്‍ കൊളാജന്‍ ഉല്‍പാദനം കുറയുന്നു. ഇത് ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാനും ചുളിവുകള്‍ പ്രത്യക്ഷപ്പെടാനും കാരണമാകുന്നു. എന്നാൽ പ്രായമായാലും ശരീരത്തിൽ കൊളാജന്റെ ഉൽപാദനം പ്രകൃതിദത്തമായി വർധിപ്പിക്കാനും ചര്‍മം യുവത്വമുള്ളതാക്കാനും ചില ട്രിക്കുകളുണ്ട്.

1. വിറ്റാമിന്‍ സി

orange

കൊളാന്‍ ഉല്‍പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു പോഷകമാണ് വിറ്റാമിന്‍ സി. എന്നാല്‍ വിറ്റാമിന്‍ സി ഭക്ഷണത്തിലൂടെ മാത്രമേ ശരീരത്തിന് ലഭിക്കൂ. അതിനാല്‍ വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍, സിലാന്‍ട്രോ, കാപ്‌സിക്കം തുടങ്ങിവ ഡയറ്റില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ കൂടാതെ വിറ്റാമിന്‍ സി സെറം ഉപയോഗിക്കുന്നതും ചര്‍മത്തില്‍ കൊളാജന്‍ ഉല്‍പാദനം കൂട്ടാന്‍ സഹായിക്കും.

2. ജിന്‍സെങ് ചായ

Ginseng tea

ജിന്‍സെങ് വേരില്‍ നിന്നുണ്ടാക്കുന്ന ഒരു ഹെര്‍ബല്‍ ചായയാണ് ജിന്‍സെങ് ചായ. ഇതില്‍ ധാരാളം ആന്റി-ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കൊറിയക്കാര്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഹെര്‍ബല്‍ ചായ ആന്‍റി-ഓക്സിഡന്‍റുകളുടെ കലവറയാണ്. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. കൂടാതെ ശരീരവീക്കം കുറയ്ക്കാനും ചര്‍മത്തെ യുവത്വമുള്ളതാക്കാനും സഹായിക്കും.

3. ആന്റി-ഓക്‌സിഡന്റ് ഭക്ഷണങ്ങള്‍

blue berry
blue berry

ട്രീന്‍ ടീ, ബ്ലൂബെറി, കറുവപ്പട്ട പോലെ ആന്റി-ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയവ ശരീരത്തില്‍ കൊളാജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തി യുവത്വമുള്ളതാക്കാന്‍ സഹായിക്കും.

4. റെക്റ്റിനോള്‍ ആന്റ് കരാറ്റെനോയിഡുകള്‍

Retinol

ചർമത്തിന്റെ ആരോഗ്യവും കൊളാജൻ ഉൽപാദനവും മെച്ചപ്പെടുത്താൻ റെക്റ്റിനോളും കരാറ്റെനോയിഡുകളും സഹായിക്കുന്നു.

5. വിറ്റാമിന്‍ എ

CARROTS

ചീര, മധുരക്കിഴങ്ങ്, മത്തങ്ങ, കാരറ്റ്, മീനെണ്ണ പോലുള്ള വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com