പൂച്ചകള്‍ക്ക് ചാടാനുള്ള കഴിവ് നഷ്ടമാകും, നായകളില്‍ തിമിരം; വളർത്തു മൃ​ഗങ്ങളിലെ പ്രമേഹ ലക്ഷണങ്ങൾ

ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമവും പൊണ്ണത്തടിയും ഇത്തരം മൃഗങ്ങളില്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കാം
cats
വളർത്തു മൃ​ഗങ്ങളിലെ പ്രമേഹ ലക്ഷണങ്ങൾ
Updated on

നുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും പ്രമേഹം ബാധിക്കാം. വീട്ടിലെ അരുമകളായ വളര്‍ത്തു നായകള്‍ക്കും പൂച്ചകള്‍ക്കും പ്രമേഹ സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വലിയ വില കൊടുത്ത് വിദേശ ബ്രീഡുകളെ വാങ്ങി വീട്ടില്‍ വളര്‍ത്താന്‍ ഇഷ്ടമുള്ള നിരവധി ആളുകളുണ്ട്. എന്നാല്‍ ഇവയുടെ വീടിനുള്ളിലെ അലസമായ ജീവിതശൈലിയും ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമവും പൊണ്ണത്തടിയും ഇത്തരം മൃഗങ്ങളില്‍ പ്രമേഹ സാധ്യത വര്‍ധിപ്പിക്കാം.

dogs

ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാറ്റിക് കോശങ്ങളുടെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുന്നതിന്റെ ഫലമായാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ഇത് പൂച്ചകളില്‍ ഉള്ളതിനെക്കാള്‍ നായകളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. അതേസമയം ടൈപ്പ് 2 പ്രമേഹം പൂച്ചകളിലാണ് കൂടുതലും കാണപ്പെടുന്നത്. പൊണ്ണത്തടി, ജനിതകം, ശാരീരിക നിഷ്‌ക്രിയത്വം, ഗ്ലൂക്കോകോര്‍ട്ടിക്കോയിഡ് സ്റ്റിറോയിഡുകളുടെ ഉപയോഗം എന്നിവയാണ് ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നത്.

കൂടാതെ അമിതമായ വളർച്ചാ ഹോർമോണുകളുടെ ഉപയോഗം ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകാം. മധ്യവയസ്ക്കരായ പൂച്ചകളിലും നായകളിലുമാണ് പ്രമേഹ സാധ്യത കൂടുതല്‍.

ലക്ഷണങ്ങള്‍

അമിതമായുള്ള ദാഹവും മൂത്രമൊഴിക്കലും, വിശപ്പ് കുറയുക, ശരീരഭാരം പെട്ടെന്ന് കുറയുന്നതും പ്രമേഹ ലക്ഷണമാകാം. കൂടാതെ പ്രമേഹബാധിതരായ പൂച്ചകളുടെ പിന്‍കാലുകള്‍ പരന്ന നിലയിലേക്ക് മാറുകയും അവയ്ക്ക് ചാടാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്‌തേക്കാം. പ്രമേഹമുള്ള നായകളില്‍ തിമിരം വരാനുള്ള സാധ്യത കൂടുതലാണ്.

cats diabetes

ചികിത്സ

പൂച്ച സ്വന്തമായി ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിൽ, രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിച്ച് ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാം. ഗുരുതര സന്ദര്‍ഭങ്ങളില്‍ ഇൻസുലിൻ കുത്തിവയ്പ്പുകൾ നടത്താറുണ്ട്.

ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ അനിവാര്യമാണ്. കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമം രോഗശാന്തി നിരക്ക് മെച്ചപ്പെടുത്തും. അമിതഭാരമുള്ളതോ പൊണ്ണത്തടിയുള്ളതോ ആയ മൃഗങ്ങൾക്ക് ശരീരഭാരം കുറയ്ക്കലും പ്രധാനമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com