

ക്രിസ്മസും ന്യൂഇയറുമൊക്കെയായി ആഘോഷങ്ങൾ നല്ല തിമർപ്പാണ്. പരിപാടി കളറാക്കാൻ അടിക്കുന്ന മദ്യത്തിന്റെ ഹാങ്ഓവർ പക്ഷേ അടുത്ത ദിവസം നിങ്ങളെ കിടക്കയിൽ നിന്ന് എഴുന്നേൽപ്പിക്കില്ല. കഠിനമായ തലവേദന, ഛർദ്ദി, തലച്ചുറ്റൽ, നിർജ്ജലീകരണം എന്നിവയിലേക്ക് ഇത് നയിക്കാം. മദ്യം ശരീരത്തിലെ ജലത്തെയും പോഷകങ്ങളെയും ഇല്ലാതാക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഈ അവധിക്കാല ഹാങ്ഓവർ കുറയ്ക്കാന്‍ ചില ടിപ്സ് പരീക്ഷിക്കാം.
ജലാംശം നിലനിർത്താം
മദ്യം ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുകയും നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യുന്നു. അതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീര സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. വെള്ളം മാത്രമല്ലാതെ ഇലക്ട്രോലൈറ്റ് ലായനിയും തെരഞ്ഞെടുക്കാവുന്നതാണ്.
ഒഴിഞ്ഞ വയറ്റിൽ മദ്യം കഴിക്കരുത്
വെറും വയറ്റില്‍ മദ്യം കഴിക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മദ്യം കഴിക്കുന്നതിന് മുൻപ് പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.
തുടരെത്തുടരെ കുടിക്കരുത്
മണിക്കൂറിൽ ഒരു ഡ്രിങ്ക് എന്ന പരിധിയിൽ കൂടുതൽ കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒന്നിന് പിന്നാലെ അടുത്തത് എന്ന രീതിക്ക് മദ്യം കുടിക്കുന്നത് ഹാങ്ഓവർ കൂട്ടും. മദ്യപിക്കുന്നതിനിടെ വെള്ളം നന്നായി കുടിക്കുക.
പിറ്റേന്ന് രാവിലെ
പാർട്ടിക്ക് ശേഷമുള്ള പ്രഭാതഭക്ഷണത്തിൽ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
